ട്രെയിന്‍ പുറപ്പെടുന്നതിനു അര മണിക്കൂര്‍ മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം

ട്രെയിന്‍ പുറപ്പെടുന്നതിനു അര മണിക്കൂര്‍ മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം

ട്രെയിന്‍ പുറപ്പെടുന്നതിനു അര മണിക്കൂര്‍ മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി പുതിയ സംവിധാനം.

ഇനി മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിനു 30 മിനിറ്റ് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. നവംബര്‍ 12 മുതലാണ് ഈ സൌകര്യം പ്രാബല്യത്തില്‍ വരിക. ചാര്‍ട്ട് പ്രിപ്പെയര്‍ ചെയ്യുന്ന സംവിധാനത്തിലും റെയില്‍വേ മാറ്റം വരുത്തിയിട്ടുണ്ട്.

രണ്ടു തവണ ഇനി ചാര്‍ട്ട് പ്രിപ്പെയര്‍ ചെയ്യും. ആദ്യം ട്രെയിന്‍ പുറപ്പെടുന്നതിനു 4 മണിക്കൂര്‍ മുമ്പ് ചാര്‍ട്ട് തയ്യാറാക്കും. രണ്ടാമത്തേയും അവസാനത്തേയും ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് തയ്യാറാക്കും.

ബെര്‍ത്തിന്റെയും മറ്റും ലഭ്യത അനുസരിച്ചാകും ആദ്യ ചാര്‍ട്ട് തയ്യാറാക്കുക.

Categories: Breaking News, India

About Author