ഇറാക്കിലെ കുര്‍ദ്ദിഷ് മുസ്ലീങ്ങള്‍ യേശു ക്രിസ്തുവിനെ കണ്ടെത്തി

ഇറാക്കിലെ കുര്‍ദ്ദിഷ് മുസ്ലീങ്ങള്‍ യേശു ക്രിസ്തുവിനെ കണ്ടെത്തി

ഇറാക്കിലെ കുര്‍ദ്ദിഷ് മുസ്ലീങ്ങള്‍ യേശു ക്രിസ്തുവിനെ കണ്ടെത്തി
കുര്‍ദ്ദ് : ഇറാക്കില്‍ ഐ.എസ്. തീവ്രവാദികളുടെ കടുത്ത വംശ വിദ്വേഷത്തെ നേരിട്ടുകൊണ്ടിരിക്കുന്ന കുര്‍ദ്ദ് മേഖലയിലെ മുസ്ലീങ്ങളുടെ ഇടയില്‍ യേശുക്രിസ്തുവിന്റെ സത്യ സുവിശേഷം പരിവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.

 

അല്ലാഹുവിന്റെ പേരില്‍ ജിഹാദ് നടത്തുന്ന ഐ.എസ്. തീവ്രവാദികളുടെ പീഢനങ്ങളെ ഭയന്ന് അഭയ കേന്ദ്രങ്ങളിലെ താല്‍ക്കാലിക കൂടാരങ്ങളില്‍ പാര്‍ക്കുന്ന ആയിരക്കണക്കിനു കുര്‍ദ്ദ് മുസ്ലീങ്ങളുടെ ഇടയില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുന്ന ഗോസ്പല്‍ ഹെറാള്‍ഡ് പ്രവര്‍ത്തകരുടെയും, മിഷന്‍ സംഘങ്ങളുടെയും പ്രവര്‍ത്തനങ്ങളാല്‍ അടുത്ത കാലത്ത് നൂറുകണക്കിന് മുസ്ലീങ്ങളാണ് രക്ഷിക്കപ്പെട്ട് ക്രിസ്തുവിങ്കലേക്കു കടന്നു വന്നത്.

 

കുര്‍ദ്ദിലെ അഭയ കേന്ദ്രങ്ങളിലെ മിഷണറിമാരുടെ ധീരമായ പ്രവര്‍ത്തനങ്ങളാല്‍ യേശു അത്ഭുതം പ്രവര്‍ത്തിച്ചു. പലരുടെയും രോഗങ്ങള്‍ക്ക് സൌഖ്യം വന്നു. ദുഃഖത്തിനു പകരം പ്രത്യാശ കൈവന്നു. അത്ഭുതങ്ങളും വീര്യ പ്രവര്‍ത്തികളും നടന്നു.

 

ഇവിടേക്ക് ആയിരക്കണക്കിനു ബൈബിളുകള്‍ വിതരണം ചെയ്യാനും കഴിഞ്ഞു. സുവുശേഷ പ്രവര്‍ത്തനത്തിന്റെ പ്രത്യേകത നിമിത്തം നൂറുകണക്കിനു ആളുകള്‍ വിശ്വാസത്തിലേക്കു കടന്നുവന്നതായി ഒരു മിഷന്‍ ലീഡര്‍ പറഞ്ഞു.

Categories: Breaking News, Middle East

About Author

Related Articles