മരുന്നു കഴിക്കാതെ കൊളസ്ട്രോള്‍ നിയന്ത്രിക്കാം

മരുന്നു കഴിക്കാതെ കൊളസ്ട്രോള്‍ നിയന്ത്രിക്കാം

മരുന്നു കഴിക്കാതെ കൊളസ്ട്രോള്‍ നിയന്ത്രിക്കാം
മനുഷ്യ ശരീരത്തില്‍ കൊളസ്ട്രോള്‍ കൂടുന്നതിനു മുഖ്യ കാരണം തെറ്റായ ഭക്ഷണ ശീലങ്ങളും, ജീവിത ശൈലിയുമാണ്. ശരീരത്തില്‍ അമിതമാകുന്ന കൊളസ്ട്രോള്‍ രക്തക്കുഴലുകളുടെ ഉള്‍ഭാഗത്ത് അടിയുന്നു.

 

ശരീരത്തിനു ദോഷം ചെയ്യുന്ന എല്‍ .ഡി.എല്‍ . കൊളസ്ട്രോളാണ് ഇത്തരത്തില്‍ കൂടുതലും അടിഞ്ഞു കൂടുന്നത്. മനസ്സു വെച്ചാല്‍ ഭക്ഷണ ക്രമത്തിലൂടെ കൊളസ്ട്രോള്‍ കുറയ്ക്കാം. അമിതമായി ഭക്ഷണം കഴിക്കാതിരിക്കുന്നത് ഇതില്‍ പ്രധാനമാണ്. കഠിനമായി ജോലി ചെയ്യുന്ന വ്യക്തി അധികം ഭക്ഷണം കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല.

 

പക്ഷെ ശാരീരികാദ്ധ്വാനമില്ലാത്തയാള്‍ അമിത ഭക്ഷണം കഴിക്കുന്നത് ദോഷം ചെയ്യും. അത്താഴം ഉറങ്ങുന്നതിനു മൂന്നു മണീക്കൂര്‍ മുമ്പ് കഴിക്കണം. അത്താഴം വളരെക്കുറച്ചു മാത്രം കഴിക്കുക. ഇറച്ചി, മുട്ട, നെയ്യ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ബേക്കറി സാധനങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കുക.

 

ചോറ്, ചപ്പാത്തി എന്നിവ വളരെ കുറച്ചു മാത്രം കഴിക്കുക. പഴങ്ങളും, സാലഡ് രൂപത്തില്‍ പച്ചക്കറികളും കഴിക്കാം. നാരുകള്‍ അടങ്ങിയ ഭക്ഷണം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. വെളുത്തുള്ളി ആവശ്യത്തിന് കഴിക്കുന്നത് വളരെ നല്ലതാണ്. പച്ചയ്ക്കോ, തേനിലിട്ടോ കഴിക്കാം. മിതമായി അണ്ടിപ്പരിപ്പ് വര്‍ഗ്ഗങ്ങള്‍ ദിവസവും കഴിക്കാം.

Categories: Breaking News, Health

About Author