പാലക്കാട് ഡിസ്ട്രിക്ട് കണ്വന്‍ഷന് അനുഗ്രഹ സമാപ്തി

പാലക്കാട് ഡിസ്ട്രിക്ട് കണ്വന്‍ഷന് അനുഗ്രഹ സമാപ്തി

പാലക്കാട് ഡിസ്ട്രിക്ട് കണ്വന്‍ഷന് അനുഗ്രഹ സമാപ്തി
പാലക്കട് : ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ സഭയുടെ കണ്വന്‍ഷന് അനുഗ്രഹ സമാപ്തി. കഴിഞ്ഞ ഒക്ടോബര്‍ 23 മുതല്‍ 24 വരെയായിരുന്നു യോഗങ്ങള്‍ നടന്നത്. 23ന് വൈകിട്ട് 6 മണിക്ക് പാലക്കാട് ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റര്‍ ജോര്‍ജ്ജ് തോമസിന്റെ അദ്ധ്യക്ഷതയില്‍ പാസ്റ്റര്‍ ഷൈജന്‍ ഇ.ഡി. പ്രര്‍ത്ഥിച്ചരംഭിച്ച ഈ യോഗത്തില്‍ ഡിസ്ട്രിക്ട് പാസ്റ്റര്‍ റെന്നി ഇടപ്പറമ്പില്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു.

 
തുടര്‍ന്നുള്ള യോഗങ്ങളില്‍ ദൈവസഭ കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ പി.ജെ. ജെയിംസ്, ദൈവസഭാ കേരളാ സ്റ്റേറ്റ് കൌണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ പി.സി. ചെറിയാന്‍ തുടങ്ങിയവര്‍ ദൈവ വചന ശുശ്രൂഷ നിര്‍വ്വഹിച്ചു. ബ്രദര്‍ സാംസണ്‍ ചെങ്ങന്നൂരിന്റെയും ബ്രദര്‍ ജിതിന്‍ ആലപ്പുഴയുടെയും ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുത്തു.

 
പാലക്കട് ഡിസ്ട്രിക്ടിലെ എല്ലാ സഭകളും ദൈവമക്കളും കൂടാതെ സമീപ പ്രദേശങ്ങളിലെ ഇതര പെന്തക്കോസ്തു സഭാ വിശ്വാസികളും ശുശ്രൂഷകന്മാരും അടങ്ങുന്ന നൂറു കണക്കിന് ദൈവമക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

 

ഇരുപത്തിനാലാം തീയതി രാവിലെ മൂന്നുപേര്‍ കണ്വന്‍ഷനോട് അനുബന്ധിച്ച് സ്നാനം സ്വീകരിച്ചു. ഡിസ്ട്രിക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല നിലയില്‍ മുന്നേറുന്നു.

Categories: Breaking News, Convention

About Author