പുതുവസ്ത്രങ്ങളില്‍ ജൈവിക വിഷാംശം; ക്യാന്‍സറിന് സാദ്ധ്യതയെന്ന് ഗവേഷകര്‍

പുതുവസ്ത്രങ്ങളില്‍ ജൈവിക വിഷാംശം; ക്യാന്‍സറിന് സാദ്ധ്യതയെന്ന് ഗവേഷകര്‍

പുതുവസ്ത്രങ്ങളില്‍ ജൈവിക വിഷാംശം; ക്യാന്‍സറിന് സാദ്ധ്യതയെന്ന് ഗവേഷകര്‍
ലണ്ടന്‍ : ലോകം ഇങ്ങനെയായാല്‍ നാം എങ്ങനെ ജീവിക്കുമെന്ന് ആശങ്കപ്പെടാന്‍ പുതിയൊരു വെളിപ്പെടുത്തലുമായി ഗവേഷകര്‍ .

 

നാം ധരിക്കനുപയോഗിക്കുന്ന പുത്തന്‍ വസ്ത്രങ്ങളില്‍ മാരകമായ രോഗങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന ജൈവിക വിഷങ്ങള്‍ കടന്നു കൂടിയേക്കാമെന്നാണ് ലണ്ടനിലെ സ്റ്റോക്ക് ഹോം സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്.

 

വസ്ത്രം കഴുകിയാലും ഇത്തരം ജൈവിക വിഷങ്ങളെ നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിനു ഹാനികരമായേക്കാവുന്ന നിരവധി രാസവസ്തുക്കള്‍ പുതു വസ്ത്രങ്ങളില്‍നിന്നും കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. സ്വീഡനില്‍നിന്നുള്‍പ്പെടെ അന്താരാഷ്ട്ര തലത്തിലുള്ള അറുപതോളം ബ്രാന്‍ഡുകളുടെ വസ്ത്ര സാമ്പിളുകളാണ് ഗവേഷകര്‍ പരിശോധനയ്ക്കു വിധേയമാക്കിയത്.

 

വ്യത്യസ്തമായ ആയിരക്കണക്കിനു രാസവസ്തുക്കളുടെ സന്നിദ്ധ്യം ഇവയില്‍നിന്നും കണ്ടെത്താന്‍ കഴിഞ്ഞെന്നും, ഇതില്‍ നൂറോളം രാസവസ്തുക്കള്‍ ഗുരുതര രോഗങ്ങളിലേക്ക് തള്ളിവിടാന്‍ ശേഷിയുള്ളവയാണെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

 

പ്രകാശവുമായി കൂടിച്ചേര്‍ന്ന് ഇത്തരം വസ്തുക്കള്‍ക്കുണ്ടാകുന്ന രാസമാറ്റം അലര്‍ജിക്ക് കാരണമാകാനുള്ള സാദ്ധ്യതയും കൂടുതലാണ്. കൈത്തറി വസ്ത്രങ്ങളാവും ഇത്തരം പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ആഹാരസാധനങ്ങളിലെ രാസപദാര്‍ത്ഥങ്ങള്‍ക്കു പുറമേ ഇപ്പോള്‍ വസ്ത്രങ്ങളിലും രാസപദാര്‍ത്ഥങ്ങള്‍ കലര്‍ന്നിരിക്കുന്നു.

Categories: Breaking News, Global, Health

About Author