യേശുവേ രക്ഷിക്കണമേ എന്ന് ഉച്ചത്തില്‍ നിലവിളിച്ചു കരഞ്ഞു, കൊല്ലനൊരുങ്ങിയ തീവ്രവാദികള്‍ ഓടി രക്ഷപെട്ടു

യേശുവേ രക്ഷിക്കണമേ എന്ന് ഉച്ചത്തില്‍ നിലവിളിച്ചു കരഞ്ഞു, കൊല്ലനൊരുങ്ങിയ തീവ്രവാദികള്‍ ഓടി രക്ഷപെട്ടു

യേശുവേ രക്ഷിക്കണമേ എന്ന് ഉച്ചത്തില്‍ നിലവിളിച്ചു കരഞ്ഞു, കൊല്ലനൊരുങ്ങിയ തീവ്രവാദികള്‍ ഓടി രക്ഷപെട്ടു യരുശലേം:

തീവ്രവാദികളുടെ കൊലക്കത്തിക്കും, വെടിയുണ്ടയ്ക്കും മുന്നില്‍ യേശു ക്രിസ്തുവിന്റെ അത്ഭുതകരത്താല്‍ രക്ഷപെട്ട അനുഭവം ഒരു നടുക്കത്തോടെയാണെങ്കിലും ആശുപത്രിക്കിടക്കയില്‍ വിളിച്ചു പറയുകയാണ് മാരികി വെല്‍ഡ് മാന്‍ എന്ന ക്രൈസ്തവ വൃദ്ധ. ഒക്ടോബര്‍ 17-നായിരുന്നു ആ സംഭവം.

 

നെതര്‍ലന്റുകാരിയായ മാരികി വെല്‍ഡ് മാന്‍ (78) വര്‍ഷങ്ങളായി യിസ്രായേലിലാണ് താമസിക്കുന്നത്. താനും ചില ക്രൈസ്തവ സുഹൃത്തുക്കളും ഒരു ബസില്‍ യെരുശലേമിലേക്ക് യാത്ര പോവുകയായിരുന്നു. പെട്ടെന്നാണ് അത് സഭവിച്ചത്. രണ്ടു പലസ്തീന്‍ മുസ്ന്ലീം തീവ്രവാദികള്‍ ആയുധങ്ങളുമായി ബസ് പിടിച്ചെടുത്തു ബസിലുണ്ടായിരുന്ന യാത്രക്കാരെ തുരുതുരാ കുത്തുകയും വെടിവെയ്ക്കുകയും ചെയ്തു. മാരികിയെയും ഒരാള്‍ കുത്തി.

 

ആ സമയത്ത് മറ്റൊരക്രമി വെടിവെയ്ക്കാനൊരുങ്ങിയപ്പോള്‍ മാരികി ഉച്ചത്തില്‍ നിലവിളിച്ചു കരഞ്ഞു. “യേശു കര്‍ത്താവേ, യേശു കര്‍ത്താവേ എന്നെ രക്ഷിക്കേണമേ” ഈ സമയം അക്രമികള്‍ ഓടി രക്ഷപെട്ടു.എന്നാല്‍ ആക്രമണത്തില്‍ സഹയാത്രികരായ രണ്ടു ക്രൈസ്തവര്‍ മരിക്കുകയും 16 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

 

ഉടന്‍ തന്നെ പോലീസ് പാഞ്ഞെത്തി പരിക്കേറ്റ എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യെരുശലേമിലെ ഹദസ്സ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ് മാരികി. നെഞ്ചിലും ശ്വാസകോശത്തിലും ഇഉരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒരു പ്രൊഫഷണല്‍ നേഴ്സായി സേവനം അനുഷ്ഠിച്ച മാരികി ഇപ്പോള്‍ യെരുശലേമില്‍ അനാഥരായ പസ്തീന്‍ കുട്ടികളെ പരിചരിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു.

Categories: Breaking News, Middle East

About Author