ഐ.എസ്. ഭീഷണി; സ്വീഡന്‍ ക്രൈസ്തവര്‍ ഭീതിയോടെ കഴിയുന്നു

ഐ.എസ്. ഭീഷണി; സ്വീഡന്‍ ക്രൈസ്തവര്‍ ഭീതിയോടെ കഴിയുന്നു

ഐ.എസ്. ഭീഷണി; സ്വീഡന്‍ ക്രൈസ്തവര്‍ ഭീതിയോടെ കഴിയുന്നു
ഗോതന്‍ ബെര്‍ഗ്: ഇസ്ളാമിക് സ്റ്റേറ്റ് ജിഹാദികളുടെ ഭീഷണിയെത്തുടര്‍ന്ന് സ്വീഡന്‍ നഗരത്തിലെ ക്രൈസ്തവര്‍ ഭീതിയോടെയാണ് ജീവിക്കുന്നത്.

 

പ്രമുഖ നഗരമായ ഗോതന്‍ബെര്‍ഗില്‍ ഐ.എസ്. ജിഹാദികള്‍ക്ക് സ്വാധീനമുണ്ട്. ഇവിടെ താമസിച്ചിരുന്ന സ്വീഡിഷ് അസ്സീറിയന്‍ ക്രൈസ്തവരായ പലരും നഗരം വിട്ട് മറ്റു സ്ഥലങ്ങളിലേക്കു പോയി. ഇതിനെത്തുടര്‍ന്ന് ക്രൈസ്തവര്‍ പ്രിതിഷേധ റാലി നടത്തി. “മതം മാറുക അല്ലെങ്കില്‍ മരിക്കുവാന്‍ തയ്യാറാവുക”, ‘ഖലീഫ ഇവിടെയുണ്ട്” എന്നുള്ള വാചകങ്ങള്‍ നഗരത്തിലെ ചുവരുകളില്‍ കഴിഞ്ഞ ചൊവ്വാഴ്ച പ്രത്യക്ഷപ്പെട്ടു.

 

ഐ.എസ്. തീവ്രവാദികള്‍ എഴുതിയതായിരുന്നു ഇതെന്ന് സ്വീഡിഷ് അസ്സീറിയന്‍ ക്രൈസ്തവനായ മര്‍ക്കോസ് സാമുവേല്‍സണ്‍ പറഞ്ഞു. ക്രിസ്ത്യാനികള്‍ ഇസ്ളാമിലേക്കു മതം മാറുക അല്ലെങ്കില്‍ ചുങ്കം തരിക എന്നുള്ള ഭീഷണിയും ഇവിടെ നിലനില്‍ക്കുന്നുണ്ട്.

 

ഗോതന്‍ബര്‍ഗീല്‍ ഏകദേശം 3000 അസ്സീറിയന്‍ ക്രൈസ്തവര്‍ താമസിക്കുന്നുണ്ട്. ഗോതന്‍ബര്‍ഗില്‍നിന്നും 150-ഓളം മുസ്ളീങ്ങള്‍ ഐ.എസില്‍ ചേരുവാനായി പോയിട്ടുണ്ടെന്നാണ് കണക്ക്. ഇവിടെ താമസിക്കുന്ന ക്രൈസ്തവര്‍ ഭീതിയോടെയാണ് കഴിയുന്നത്.

Categories: Breaking News, Global

About Author