ചൈനയില്‍ ചര്‍ച്ചുകള്‍ക്ക് നിയന്ത്രണം കര്‍ശമാക്കുന്നു

ചൈനയില്‍ ചര്‍ച്ചുകള്‍ക്ക് നിയന്ത്രണം കര്‍ശമാക്കുന്നു

ചൈനയില്‍ ചര്‍ച്ചുകള്‍ക്ക് നിയന്ത്രണം കര്‍ശമാക്കുന്നു
ബെയ്ജിംങ്: ചൈനയില്‍ ക്രൈസ്തവ സഭകള്‍ക്ക് നിലവിലുള്ള നിയന്ത്രണങ്ങള്‍ ഗവണ്മെന്റ് കൂടുതല്‍ കര്‍ക്കശമാക്കുന്നു.

 

രാജ്യത്ത് വിവിധയിടങ്ങളില്‍ സര്‍ക്കാര്‍ അംഗീകാരമുള്ളതും അംഗീകാരമില്ലാത്തതുമായ പതിനായിരക്കണക്കിന് ആരാധനാലയങ്ങള്‍ ഉണ്ട്. ഇതില്‍ അംഗീകാരമുള്ള സഭാഹാളുകള്‍ക്കുപോലും പല വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. അംഗീകരമില്ലാത്ത ആരാധനാലയങ്ങളില്‍ പല സ്ഥലങ്ങളിലും പരസ്യമായി വിശ്വാസികള്‍ ആരാധിച്ചു വരുന്നു.

 

ഇവയൊക്കെ ഇടിച്ചു നിരത്താനുള്ള നടപടികളുമായി അധികാരികള്‍ മുന്നോട്ടു വരികയാണ്. കൂടാതെ ക്രൈസ്തവരുടെ ഭവനങ്ങളിലും, വാടകക്കെട്ടിടങ്ങളിലും രഹസ്യമായി പ്രവര്‍ത്തിക്കുന്ന സഭാകൂടിവരവുകളുണ്ട്. ഇവയ്ക്കും തടയിടാനായി അധികാരികള്‍ ശ്രമം ആരംഭിച്ചു കഴിഞ്ഞു.

 

കത്തോലിക്കാ സഭ, പ്രൊട്ടസ്റ്റന്റ് സഭ, പെന്തക്കോസ്ത് സഭ, ബാപ്റ്റിസ്റ്റ് സഭകള്‍ എന്നിവയുടെ പതിനായിരക്കണക്കിനു സഭകളാണ് പരസ്യമായും രഹസ്യമായും ചൈനയിലുള്ളത്.

 

ക്രൈസ്തവ പ്രവര്‍ത്തനത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം മാത്രം 1000 വിശ്വാസികളെയെങ്കിലും പോലീസ് വിവിധയിടങ്ങളില്‍ അറസ്റ്റ് ചെയ്ത് തടവിലാക്കിയിട്ടുണ്ട്. എന്നിട്ടും വിശ്വാസികളുടെ എണ്ണം കൂടിക്കൂടി വരികയാണ്.

Categories: Breaking News, Global

About Author