മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ഉണ്ടാക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ഉണ്ടാക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ഉണ്ടാക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍
2012-ല്‍ ലോകജനസംഖ്യയുടെ 27.6 ശതമാനം പേര്‍ മാത്രമായിരുന്നു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ 2015-ലേക്കു വന്നപ്പോള്‍ അത് 51-ലധികം ശതമാനമായി വര്‍ദ്ധിച്ചിരിക്കുകയാണ്.

 

അതായത് ലോകത്ത് ഓരോ സെക്കന്റിലും 9 പേര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിലേക്ക് പുതുതായി വന്നുകൊണ്ടിരിക്കുകയാണ്. മൊബൈല്‍ ഫോണ്‍ ഇന്നു മനുഷ്യന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഉപയോഗ വസ്തുവായി മാറിക്കഴിഞ്ഞു. മറുവശത്ത് ഇതിന്റെ കടുത്ത ദോഷ വശങ്ങളെക്കുറിച്ച് ആരും കാര്യമായി ചിന്തിക്കുന്നില്ല എന്നതാണ് വസ്തുത.

 

മൊബൈല്‍ ഫോണ്‍ മാരകമായ രോഗങ്ങള്‍ നമ്മുടെ ശരീരത്തില്‍ വരുത്തിവെയ്ക്കുന്നതായി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നോണ്‍ അയോണൈസിങ് റേഡിയേഷനെക്കുറിച്ച് ഗവേഷണം നടത്തുന്ന വാഷിംങ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഡോ. ഹെന്‍ട്രിലായാണ് ആദ്യമായി ഈ വിഷയത്തില്‍ പഠനം നടത്തിയത്.

 

മൊബൈല്‍ ഫോണുകള്‍ സൃഷ്ടിക്കുന്ന മൈക്രോവേവ് റേഡിയേഷനെക്കുറിച്ച് ഇദ്ദേഹം പുറത്തുവിട്ട റിപ്പോര്‍ട്ട് മനുഷ്യന്റെ ആരോഗ്യരംഗത്ത് ആശങ്കയുണ്ടാക്കുന്നതായിരുന്നു. മസ്തിഷ്ക്കത്തിലെ കോശങ്ങള്‍ നശിക്കാന്‍ മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ കാരണമാകുമെന്നായിരുന്നു കണ്ടെത്തല്‍ ‍.

 

തുടര്‍ന്ന് സ്വീഡനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വര്‍ക്കിങ് ലൈഫ് എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍ മൊബൈല്‍ ഫോണില്‍നിന്നുള്ള റേഡിയോ ആക്ടീവ് കിരണങ്ങള്‍ തലച്ചോറില്‍ ഹോട്ട് സ്പോട്ടുകള്‍ ഉണ്ടാക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. മൈക്രോവേവ് റേഡിയേഷനുകള്‍ മൊബൈലുകളുടെ ഓരോ മോഡലുകളിലും വ്യത്യസ്തമാണ്.

 

ശബ്ദത്തിന്റെ വ്യക്തത, വ്യാപ്തി എന്നിവയ്ക്ക് അനുസൃതമായി റേഡിയേഷന്റെ അളവുകള്‍ കൂടുന്നു. ഇത് കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിവെയ്ക്കുന്നു.
ദീര്‍ഘനാളായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ കോശങ്ങളിലെ ഡിഎന്‍എയിലും ആര്‍എന്‍എയിലും ഇലക്ട്രോമാഗ്നെറ്റിക്ക് തരംഗങ്ങള്‍ വ്യത്യാസം വരുത്തുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

 

തുടര്‍ച്ചയായി രണ്ടു മണിക്കൂറില്‍ കൂടുതല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ബ്രെയിന്‍ ട്യൂമറിനുള്ള സാദ്ധ്യത കണ്ടെത്തിയിരിക്കുന്നു. എല്ലാവര്‍ക്കും ട്യൂമര്‍ ഉണ്ടാകണെന്നില്ല. പത്തോ അതിലേറെയോ വര്‍ഷം ദിവസത്തിലേറെ സമയം മൊബൈല്‍ ഉപയോഗിക്കുന്നവരിലാണത്രേ ഇതിനു സാദ്ധ്യത.

 

രണ്ടുമണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ ചെവിയുമായി ചേര്‍ന്ന ഭാഗത്ത് ചൂട് അനുഭവിക്കുന്നതും ഇതേതുടര്‍ന്ന് അസ്വസ്ഥത, തലവേദന, മന്ദത, ഉത്സാഹക്കുറവ് എന്നിവ അനുഭവപ്പെടുന്നതും സാധാരണയാണ്. തലച്ചോറില്‍ ട്യൂമര്‍ ബാധിച്ചവരില്‍ പലരുടെയും ആദ്യ രോഗലക്ഷണം തലവേദനയായിരുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. മണിക്കൂറുകളോളം വിളിക്കുന്നവര്‍ ഓര്‍ക്കുക താന്‍ ഒരു രോഗി ആയിക്കൊണ്ടിരിക്കുന്നു.

Categories: Breaking News, Health

About Author