മദ്ധ്യപ്രദേശില്‍ പാസ്റ്ററെ മര്‍ദ്ദിച്ച് അവശനാക്കി

മദ്ധ്യപ്രദേശില്‍ പാസ്റ്ററെ മര്‍ദ്ദിച്ച് അവശനാക്കി

മദ്ധ്യപ്രദേശില്‍ പാസ്റ്ററെ മര്‍ദ്ദിച്ച് അവശനാക്കി
ഫട്ടിഗുഡ: മദ്ധ്യപ്രദേശില്‍ ജാംബുവയിലെ ഫട്ടിഗുഡയില്‍ പാസ്റ്ററെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കി.

 

ഗുരുതരമായി പരിക്കേറ്റ പാസ്റ്ററെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 10ന് ഫട്ടിഗുഡയില്‍ ഷാലേം ചര്‍ച്ചിന്റെ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചു വന്ന പാസ്റ്റര്‍ അജ്മര്‍ സിംങ് ദാമറിനെയാണ് ഹിന്ദുക്കളായ 20 അംഗ സംഘം ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്.

 

പാസ്റ്റര്‍ അജ്മര്‍ തന്റെ സഭയില്‍ പ്രാര്‍ത്ഥനാ യോഗം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അക്രമികളെത്തി പ്രാര്‍ത്ഥന തടസ്സപ്പെടുത്തുകയും പാസ്റ്ററെ മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തു. പ്രാര്‍ത്ഥനയ്ക്കു കടന്നുവന്ന ചില വിശ്വാസികള്‍ക്കും മര്‍ദ്ദനമേറ്റു.ഈ സമയം പാസ്റ്ററുടെ ഭാര്യ തങ്ങളുടെ 18 മാസം പ്രായമുള്ള കുഞ്ഞിനെയും എടുത്ത് മറ്റൊരു സ്ഥലത്തേക്ക് ഓടി രക്ഷപെട്ടു.

 

പാസ്റ്റര്‍ താമസിച്ചിരുന്ന വീട്ടില്‍ അവരുടെ ഉപജീവന മാര്‍ഗ്ഗമായ കന്നുകാലികളെ വെട്ടിനുറുക്കുകയും വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു. മേലില്‍ സ്ഥലത്ത് പ്രാര്‍ത്ഥനാ യോഗങ്ങളും സുവിശേഷ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് ഭീഷണിയും മുഴക്കിയാണ് അക്രമികള്‍ പിരിഞ്ഞു പോയത്.

 

സംഭവം അറിഞ്ഞെത്തിയ പ്രാദേശിക ക്രൈസ്തവ നേതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Categories: Breaking News, India

About Author

Related Articles