എല്ലാ ക്രൈസ്തവ മിഷണറിമാരും നേപ്പാള്‍ വിടണമെന്ന് ഹിന്ദു തീവ്രവാദികള്‍

എല്ലാ ക്രൈസ്തവ മിഷണറിമാരും നേപ്പാള്‍ വിടണമെന്ന് ഹിന്ദു തീവ്രവാദികള്‍

എല്ലാ ക്രൈസ്തവ മിഷണറിമാരും നേപ്പാള്‍ വിടണമെന്ന് ഹിന്ദു തീവ്രവാദികള്‍
കാഠ്മാണ്ഡു: നേപ്പാളില്‍ പ്രവര്‍ത്തിച്ചു വരുന്ന എല്ലാ ക്രൈസ്തവ മിഷണറിമാരും ഉടന്‍ രാജ്യം വിട്ടു പോകണമെന്ന് ഹിന്ദു തീവ്രവാദികളുടെ മുന്നറിയിപ്പ്.

 

ലോകത്ത് ഹിന്ദുമത ഭൂരിപക്ഷ രാജ്യങ്ങളിലൊന്നായ നേപ്പാള്‍ പാര്‍ലമെന്റില്‍ കഴിഞ്ഞ മാസം രാജ്യം ഒരു മതേതര രാഷ്ട്രമാണെന്ന് നിയമം പാസ്സാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഹൈന്ദവ മതമൌലിക സംഘടനകളും, തിവ്രവാദ സ്വഭാവമുള്ള സംഘടനകളും വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

 

ഇതിന്റെ ഭാഗമായി ന്യൂനപക്ഷങ്ങളായ ക്രൈസ്തവരുടെ ആരാധനാലയങ്ങളില്‍ ആക്രമണങ്ങളും നടത്തി. പ്രമുഖ ഹിന്ദു തീവ്രവാദി ഗ്രൂപ്പായ മോര്‍ച്ച നേപ്പാള്‍ എന്ന സംഘടനയില്‍പ്പെട്ടവര്‍ ക്രൈസ്തവര്‍ക്കെതിരെ വന്‍ പ്രചരണങ്ങളും പ്രതിഷേധവും നടത്തി.

 

ഇവര്‍ നേപ്പാളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദേശ മിഷണറിമാരും രാജ്യം വിട്ടു പോകണമെന്നും രാജ്യത്തെ ‘ദുഷിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും, മതപരിവര്‍ത്തനം നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള ലഘുലേഖകളും വിതരണം ചെയ്തു. നേപ്പാള്‍ ഒരു സമ്പൂര്‍ണ്ണ ക്രൈസ്തവ രഹിത രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

 

ഹിന്ദുമതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായവര്‍ തിരികെ വരണമെന്നും ഭിഷണി മുഴക്കുന്നു. ഹൈന്ദവ തീവ്രവാദികളുടെ വ്യാപകമായ എതിര്‍പ്പുകളെത്തുടര്‍ന്ന് രാജ്യത്ത് 1.4 ശതമാനം മാത്രമുള്ള ക്രൈസ്തവര്‍ വളരെ ആശങ്കയിലാണ് കഴിയുന്നത്. അതുകൊണ്ട് നമ്മുടെ അയല്‍ രാജ്യമായ നേപ്പാളിനെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുക.

Categories: Breaking News, Global

About Author

Related Articles