യു.എസില്‍ 10 ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊന്നു

യു.എസില്‍ 10 ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊന്നു

യു.എസില്‍ 10 ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊന്നു
വാഷിങ്ടണ്‍ ‍: അമേരിക്കയിലെ ഒറിഗോണ്‍ സംസ്ഥാനത്ത് കോളേജില്‍ അക്രമിയുടെ വെടിവെയ്പില്‍ 10 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു.

 

26 കാരനായ അക്രമി പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ടു. യന്ത്രത്തോക്ക് അടക്കമുള്ള ആയുധങ്ങളുമായി പോര്‍ട്ടാന്റിനടുത്തുള്ള കമ്മ്യൂണിറ്റി കോളേജിലെ ക്ലാസ്സില്‍ അതിക്രമിച്ചു കയറിയ ക്രിസ് ഹാര്‍പെര്‍ എന്ന യുവാവ് വിദ്യാര്‍ത്ഥികളുടെ മതം ചോദിച്ച് എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയശേഷം വെടിവെയ്ക്കുകയായിരുന്നു.

 

സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ക്രിസ്ത്യന്‍ വിശ്വാസികളായവരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. യു.കെ.യില്‍ ജനിച്ച ക്രിസ് അമേരിക്കയിലാണ് വളര്‍ന്നത്. കൂട്ടക്കൊലയുടെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല.

 

അമേരിക്കയില്‍ തോക്ക് ഉപയോഗിക്കാനുള്ള നിയമം കര്‍ശനമാക്കണമെന്ന ആവശ്യം ആയുധ നിര്‍മ്മാണ ലോബിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. 2012 നവംബറിനുശേഷം ഇത്തരം 993 കൂട്ടക്കൊല സംഭവങ്ങള്‍ അമേരിക്കയില്‍ അരങ്ങേറിയിട്ടുണ്ട്.

Categories: Breaking News, USA

About Author