ആന്ധ്രയില്‍ മനുഷ്യ ബലി: അഞ്ചു വയസുകാരന്റെ ജഡം കണ്ടെത്തി

ആന്ധ്രയില്‍ മനുഷ്യ ബലി: അഞ്ചു വയസുകാരന്റെ ജഡം കണ്ടെത്തി

ആന്ധ്രയില്‍ മനുഷ്യ ബലി: അഞ്ചു വയസുകാരന്റെ ജഡം കണ്ടെത്തി
ഓഗോള്‍ : ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ അഞ്ച് വയസുള്ള ആണ്‍കുട്ടിയെ ബലി നല്‍കി. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ടാണ് കൊലപാതകമെന്ന് സൂചന.

 

പ്രകാശം ജില്ലയിലെ പൊകുരു ഗ്രാമത്തിലാണ് സംഭവം നടന്നത്. അംഗന്‍വാടിയില്‍നിന്ന് പിടിച്ചുകൊണ്ടുപോയ കുട്ടിയെ കഴുത്തറത്തു കൊല്ലുകയായിരുന്നു. കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു തിരുമല റാവു എന്ന ദുര്‍മന്ത്രവാദിയുടെ വീട്ടില്‍ കുട്ടിയുടെ അമ്മയും ബന്ധുക്കളും അന്വേഷിച്ചു ചെന്നു.

 

പൂട്ടിക്കിടന്ന വീട്ടില്‍ കുട്ടിയുടെ ജഡം കാണപ്പെടുകയായിരുന്നു. രോക്ഷാകുലരായ നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ചവശാനാക്കിയശേഷം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തു. പോലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Categories: Breaking News, India

About Author