ടാന്‍സാനിയായില്‍ 3 സഭാ ഹാളുകള്‍ തീവച്ചു നശിപ്പിച്ചു

ടാന്‍സാനിയായില്‍ 3 സഭാ ഹാളുകള്‍ തീവച്ചു നശിപ്പിച്ചു

ടാന്‍സാനിയായില്‍ 3 സഭാ ഹാളുകള്‍ തീവച്ചു നശിപ്പിച്ചു
ബുക്കോബ: വടക്കു പടിഞ്ഞാറന്‍ ടാന്‍സാനിയായില്‍ ഒരു ഗ്രാമത്തില്‍ത്തന്നെയുള്ള 3 പെന്തക്കോസ്ത് ആരാധനാലയങ്ങള്‍ മുസ്ളീം മതമൌലിക വാദികള്‍ തീവച്ചു നശിപ്പിച്ചു.

 

കഗീറ്റ റീജിയണിലെ ബുക്കോബ ജില്ലയിലെ കഷ്ഫ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ലിവിംഗ് വാട്ടര്‍ ഇന്റര്‍നാഷണല്‍ ചര്‍ച്ച്, ദി പെന്തക്കോസ്തല്‍ അസ്സംബ്ളീസ് ഓഫ് ഗോഡ്, ഇവാഞ്ചലിക്കല്‍ അസ്സംബ്ളീസ് ഓഫ് ഗോഡ് എന്നീ സഭകളുടെ ആരാധനാലയങ്ങളാണ് ഒരു സംഘം അക്രമികള്‍ അഗ്നിക്കിരയാക്കിയത്.

 

ഈ മേഖലകളില്‍ അനേകര്‍ പുതുതായി വിശ്വാസത്തിലേക്കു കടന്നു വരുന്നതില്‍ വ്യാപകമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നതായും പാസ്റ്റര്‍മാര്‍ക്ക് ഭീഷണികള്‍ നിലനിന്നിരുന്നതായും ലിവിംഗ് വാട്ടര്‍ ചച്ച് ശുശ്രൂഷകന്‍ പാസ്റ്റര്‍ വെഡസ്റ്റോ എത്താസ് പറഞ്ഞു.

 

തന്റെ സഭയില്‍ 350 വിശ്വാസികളും, ദി പെന്തക്കോസ്ത് അസ്സംബ്ളീസ് സഭയില്‍ 300 വിശ്വാസികളും ഇവാഞ്ചലിക്കല്‍ അസ്സംബ്ളീസ് സഭയില്‍ 200 വിശ്വാസികളും അംഗങ്ങളായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

മേല്‍ക്കൂര മൊത്തമായും, ഫര്‍ണീച്ചറുകള്‍ ‍, സംഗീത ഉപകരണങ്ങള്‍ എന്നിവയും അഗ്നിക്കിരയായി. രാജ്യത്ത് 54 ശതമാനം ക്രൈസ്തവരാണ്.

Categories: Breaking News, Global

About Author