പുരോഹിതന്മാരുടെ അതിക്രമങ്ങളില്‍ ഇരയായവരെ മാര്‍പാപ്പ സന്ദര്‍ശിച്ചു

പുരോഹിതന്മാരുടെ അതിക്രമങ്ങളില്‍ ഇരയായവരെ മാര്‍പാപ്പ സന്ദര്‍ശിച്ചു

പുരോഹിതന്മാരുടെ അതിക്രമങ്ങളില്‍ ഇരയായവരെ മാര്‍പാപ്പ സന്ദര്‍ശിച്ചു
ഫിലദെല്‍ഫിയ: കുട്ടിക്കാലത്ത് കത്തോലിക്കാ പുരോഹിതന്മാരുടെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരെ മാര്‍പാപ്പ സന്ദര്‍ശിച്ചു.

 

കഴിഞ്ഞ ആഴ്ചയില്‍ തന്റെ ആറു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ഞായറാഴ്ച ഫിലദെല്‍ഫിയായില്‍ വച്ചാണ് ഇരകളായ ആറുപേരെ മാര്‍പാപ്പ കണ്ടത്. കുട്ടികളുടെ ദുരിത ജീവിതം അറിയുന്നുവെന്നും അവരെ രക്ഷിക്കേണ്ടവര്‍ തന്നെയാണ് വിശ്വാസം ഇല്ലാതാക്കുകയും കുരുന്നുകളെ വേദനിപ്പിക്കുകയും ചെയ്തത്.

 

കരുണയില്ലാത്ത പ്രവര്‍ത്തിയില്‍ ദൈവം വിതുമ്പുന്നു. പോപ്പ് പറഞ്ഞു. കുറ്റക്കാരെ ശിക്ഷിച്ച് ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും പള്ളികളിലും കത്തോലിക്കാ സമൂഹങ്ങളിലും അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടതായി വത്തിക്കാന്‍ വക്താവ് ഫാ. ഫെഡറിക്കോ ലൊംബാര്‍ഡി പറഞ്ഞു.

 

പുരോഹിതന്മാരുടെ അതിക്രമങ്ങള്‍ക്കിരയായവരെ റോമിനു പുറത്ത് ആാദ്യമായാണ് മാര്‍പാപ്പ കാണുന്നത്. 2012-ലെ വത്തിക്കാന്‍ കോണ്‍ഫറന്‍സില്‍ ഇന്‍ഷുറന്‍സ് വിദഗ്ദ്ധര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഒരു ലക്ഷത്തോളം പേര്‍ പീഢനത്തിനിരയായിട്ടുണ്ടെന്നാണ് കണക്ക്.

Categories: Breaking News, Global

About Author