ഗുണ്ടാ സംഘാംഗങ്ങള്‍ മാനസാന്തരപ്പെട്ട് ബൈബിള്‍ ക്ലാസ്സുകളില്‍ സജീവം

ഗുണ്ടാ സംഘാംഗങ്ങള്‍ മാനസാന്തരപ്പെട്ട് ബൈബിള്‍ ക്ലാസ്സുകളില്‍ സജീവം

ഗുണ്ടാ സംഘാംഗങ്ങള്‍ മാനസാന്തരപ്പെട്ട് ബൈബിള്‍ ക്ലാസ്സുകളില്‍ സജീവം
കാലിഫോര്‍ണിയ: അമേരിക്കയില്‍ കാലിഫോര്‍ണിയായില്‍ വിവിധ ഗുണ്ടാ സംഘങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന കൌമാരക്കാര്‍ ഇപ്പോള്‍ ബൈബിള്‍ ക്ലാസ്സുകളില്‍ പങ്കെടുത്തു ദൈവവചനം പഠിക്കുന്നതായി കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സംഘടന വെളിപ്പെടുത്തി.

 

കാലിഫോര്‍ണിയായില്‍ വിവിധ സ്കൂളുകളില്‍ കുട്ടികളുടെ ഇടയില്‍ ബൈബിള്‍ ക്ലബ്ബുകള്‍ സംഘടിപ്പിക്കുന്നത് വണ്‍ വോയ്സ് സ്റ്റുഡന്റ് മിഷന്‍ എന്ന സംഘടനയാണ്. സംഘടന തിരഞ്ഞെടുത്ത സ്കൂളുകളിലാണ് ബൈബിള്‍ ക്ലബ്ബുകള്‍ എന്ന പേരില്‍ വചന ക്ലാസ്സുകള്‍ നടത്തുന്നത്.

 

ഇതുവരെയായി 20 സ്കൂളുകള്‍ ഏറ്റെടുക്കുകയുണ്ടായി. ഇതിലൂടെ 2,000 കുട്ടികളുടെ ഇടയില്‍ ബൈബിള്‍ ക്ലാസ്സുകള്‍ നടത്തുന്നു. ഇവരില്‍ ചിലര്‍ ഗുണ്ടാ സംഘങ്ങളിലെ അംഗങ്ങളായിരുന്നു.

 

ഇവര്‍ക്ക് മാനസാന്തരം ഉണ്ടായി. ഇപ്പോള്‍ ബൈബിള്‍ ക്ലാസ്സുകളില്‍ സജീവമായി പങ്കെടുക്കുന്നതായി വണ്‍ വോയ്സ് സ്റ്റുഡന്റ് മിഷന്‍ ലീഡര്‍ ബ്രയണ്‍ ബാഴ്സിലോണ പറഞ്ഞു.

Categories: Breaking News, Global, USA

About Author

Related Articles