യെരുശലേമിനടുത്ത് മക്കാബിയരുടേതെന്നു കരുതുന്ന ശവകുടീരം കണ്ടെത്തി

യെരുശലേമിനടുത്ത് മക്കാബിയരുടേതെന്നു കരുതുന്ന ശവകുടീരം കണ്ടെത്തി

യെരുശലേമിനടുത്ത് മക്കാബിയരുടേതെന്നു കരുതുന്ന ശവകുടീരം കണ്ടെത്തി
യെരുശലേം: യെരുശലേമിനു പടിഞ്ഞാറ് മക്കാബിയരുടേതെന്നു കരുതുന്ന ശവകുടീരം കണ്ടെത്തി.

ബി.സി. രണ്ടാം നൂറ്റാണ്ടില്‍ വിദേശ ആധിപത്യത്തിനെതിരെ പോരാടി യെഹൂദ രാഷ്ട്രത്തിന്റെ അഭിമാനമായി മാറിയ മക്കാബിയരുടേതായ ആരുടെയെങ്കിലും ശവകുടീരമായിരിക്കാമെന്നാണ് കുരുതുന്നതെന്ന് പുരാവസ്തു ഗവേഷകര്‍ പറഞ്ഞു.

യെരുശലേമിനു 19 മൈല്‍ പടിഞ്ഞാറുള്ള മൊഡി-ഇന്‍ നഗരത്തിനു സമീപമുള്ള വനത്തിലാണ് ഈ ശവകുടീരം കണ്ടെത്തിയത്. എന്നാല്‍ ഇത് മക്കാബിയരുടേതെന്നുതന്നെ ഉറപ്പിച്ചു പറയുവാന്‍ കഴിയില്ല.

അതിനാല്‍ കൂടുതല്‍ പഠനം നടത്തി വരികയാണെന്നു ഗവേഷണ സംഘത്തിലെ അമിത് റീം പറഞ്ഞു.

Categories: Breaking News, Middle East

About Author