ഝാര്‍ഖണ്ഡില്‍ പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും നേരെ ആക്രമണം

ഝാര്‍ഖണ്ഡില്‍ പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും നേരെ ആക്രമണം

ഝാര്‍ഖണ്ഡില്‍ പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും നേരെ ആക്രമണം
പാലമും: ഝാര്‍ഖണ്ഡില്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ സുവിശേഷവിരോധികള്‍ നടത്തിയ ആക്രമണത്തില്‍ പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും പരിക്കേറ്റു.

 

സെപ്റ്റംബര്‍ 4-ന് ഝാര്‍ഖണ്ഡിലെ പാലമു ജില്ലയിലെ ഹുതുതഗ് ഗ്രാമത്തിലെ അനുഗ്രഹ് ചര്‍ച്ചിന്റെ വെള്ളിയാഴ്ച പ്രാര്‍ത്ഥനാ യോഗത്തിനിടയില്‍ ഒരു കൂട്ടം സ്ത്രീകള്‍ അതിക്രമിച്ചു കയറി പാസ്റ്റര്‍മാരേയും വിശ്വാസികളേയും അസഭ്യം പറഞ്ഞു യോഗം തടസ്സപ്പെടുത്തി.

 

ചില മിനിറ്റുകള്‍ക്കുശേഷം പുരുഷന്മാരുടെ മറ്റൊരുസംഘം മാരകായുധങ്ങളുമായെത്തി പാസ്റ്റര്‍മാരോടും വിശ്വാസികളോടും പുറത്തിറങ്ങി നില്‍ക്കുവാന്‍ ആക്രോശിച്ചു. പാസ്റ്റര്‍മാര്‍ തടസ്സം പറഞ്ഞപ്പോള്‍ വടി, മഴു എന്നിവയുമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.

 

പാസ്റ്റര്‍മാരായ സര്‍വജിത് ഭര്‍ത്തി, മിഥിലേഷ് കുമാര്‍ ‍, വിശ്വാസികളായ മുന്നിദേവി, മണി മതിയ, മുഖ്ദേവ്, സരിത്കുമാര്‍ ‍, പപ്പു കുമാര്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പലരുടേയും ദേഹത്ത് മാരകമായ മുറിവുകളേറ്റു. പരിക്കേറ്റവരെ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Categories: Breaking News, India

About Author