വിവാഹമോചനം എളുപ്പത്തിലാക്കി മാര്‍പാപ്പയുടെ നിയമ പരിഷ്ക്കാരം

വിവാഹമോചനം എളുപ്പത്തിലാക്കി മാര്‍പാപ്പയുടെ നിയമ പരിഷ്ക്കാരം

വിവാഹമോചനം എളുപ്പത്തിലാക്കി മാര്‍പാപ്പയുടെ നിയമ പരിഷ്ക്കാരം
വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ വിവാഹമോചന നിയമ പ്രക്രീയ എളുപ്പമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിയമ പരിഷ്ക്കരണം.

 

വിവാഹ മോചന കാര്യത്തില്‍ 45 ദിവസത്തിനകം സഭ തീര്‍പ്പു കല്‍പ്പിക്കണമെന്നതും, നിയമപരമായി വിവാഹമോചനം നേടിയശേഷം സഭയ്ക്കു നല്‍കുന്ന അപ്പീല്‍ സംവിധാനം എടുത്തുകളയണമെന്നതുമാണ് പരിഷ്ക്കരണത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ‍.

 

ഭാര്യയും ഭര്‍ത്താവും ഒരേസ്വരത്തില്‍ വിവാഹമോചനം ആവശ്യപ്പെടുകയോ മോചനത്തെ എതിര്‍ക്കാതിരിക്കയോ ചെയ്താല്‍ മോചന തീരുമാനം ഉടന്‍ കൈക്കൊള്ളാന്‍ പുതിയ നിയമം ബിഷപ്പിന് അധികാരം നല്‍കുന്നു.

 

പുതിയ നിയമപ്രകാരം കോടതിയില്‍നിന്ന് നിയമപരമായുള്ള അപ്പീല്‍ നേടിയശേഷം സഭയ്ക്കുള്ള ഓട്ടോമാറ്റിക്ക് അപ്പീല്‍ സമര്‍പ്പിക്കേണ്ട. അപ്പീലിനുള്ള അവകാശം എടുത്തു കളയുന്നില്ലെങ്കിലും അത് പഴയതുപോലെ ഓട്ടോമാറ്റിക്ക് ആയിരിക്കില്ല.

 

മൂന്നംഗ ജഡ്ജിമാരടങ്ങുന്ന ട്രിബ്യൂണല്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ അപേക്ഷ കൈകാര്യം ചെയ്യാന്‍ പുരോഹിത ജഡ്ജിയെ ഏല്‍പ്പിക്കാന്‍ ബിഷപ്പിന് അധികാരമുണ്ടാകും.

Categories: Breaking News, Global

About Author