സിറിയയില്‍ ക്രൈസ്തവര്‍ക്ക് ഐ.എസിന്റെ 11 കല്‍പ്പനകള്‍

സിറിയയില്‍ ക്രൈസ്തവര്‍ക്ക് ഐ.എസിന്റെ 11 കല്‍പ്പനകള്‍

സിറിയയില്‍ ക്രൈസ്തവര്‍ക്ക് ഐ.എസിന്റെ 11 കല്‍പ്പനകള്‍
ക്വാറിടെയ്ന്‍: സ്വാധീനമേഖലകളില്‍ കടുത്ത ഇസ്ളാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ സിറിയയിലെ ക്രൈസ്തവ മേഖലയില്‍ ക്രിസ്ത്യാനികള്‍ക്കായി 11 കല്‍പ്പനകള്‍ പുറപ്പെടുവിച്ചു.

 

കഴിഞ്ഞയാഴ്ച പുരാതന ക്രൈസ്തവ പാരമ്പര്യമുള്ള ക്വാറിടെയ്ന്‍ മേഖലയിലാണ് ഐ.എസിന്റെ കര്‍ശന നിയമങ്ങള്‍ മുന്നോട്ടു വച്ചത്. മതം മാറുക അല്ലെങ്കില്‍ കപ്പം നല്‍കുക എന്ന പേരില്‍ ജനിച്ച നാട് വിടാന്‍ ഇനിയും തയ്യാറാകാത്ത ക്രിസ്ത്യാനികള്‍ പാലിക്കേണ്ട നിയമമാണ് എഴുതിയുണ്ടാക്കിയതെന്ന് യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഐ.എസ്. തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി പുറത്തുവിട്ടതായ നിയമങ്ങള്‍ക്കു പുറമേയാണ് 11 കല്‍പ്പനകളും അടങ്ങിയിട്ടുള്ളത്. ഈ നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് നിര്‍ബന്ധിത മതം മാറ്റത്തിനു വിധേയരാകേണ്ടി വരികയില്ലെന്നും അവര്‍ ഉപദ്രവിക്കപ്പെടില്ലെന്നും ബാഗ്ദാദി ഉറപ്പു നല്‍കുന്നതായും നിയമത്തില്‍ പറയുന്നു. 11 കല്‍പ്പനകള്‍ ഇപ്രകാരമാണ്:

ക്രിസ്തീയ പള്ളികളോ മഠങ്ങളോ പണിയരുത്,

മുസ്ളീങ്ങളുടെ തെരുവുകളിലോ,

ചന്തകളിലോ കുരിശോ ബൈബിളില്‍നിന്നുള്ള യാതൊന്നുമോ പ്രദര്‍ശിപ്പിക്കരുത്,

ഉച്ചഭാഷിണികള്‍ ഉപയോഗിച്ചുള്ള പ്രാര്‍ത്ഥനകള്‍ അരുത്,

മണി പള്ളികളില്‍ മാത്രം ഉപയോഗിക്കുക,

അതിന്റെ ശബ്ദമോ,

ബൈബിള്‍ വാക്യങ്ങളോ മുസ്ളീങ്ങള്‍ കേള്‍ക്കാന്‍ ഇടയാകരുത്,

ചാര പ്രവര്‍ത്തി,

ചാരന്മാരെ ഒളിപ്പിക്കല്‍ തുടങ്ങിയവ നടത്തരുത്,

ഇസ്ളാമിനെതിരെ ഗൂഢാലോചനകള്‍ നടക്കുന്നതായി ബോദ്ധ്യപ്പെട്ടാല്‍ അപ്പോള്‍ത്തന്നെ വേണ്ടപ്പെട്ടവരെ അറിയിക്കുക,

പ്രാര്‍ത്ഥനകളും ചടങ്ങുകളും തനിച്ചു ചെയ്യുക,

മറ്റൊരാളെ കാണിക്കാതിരിക്കുക,

ഇസ്ളാമിനെ ബഹുമാനിക്കുക,

ഇസ്ളാമിക വിശ്വാസങ്ങളെ ഹനിക്കരുത്,

വര്‍ഷം നാലു സ്വര്‍ണ്ണ ദിനാര്‍ നികുതിയായി നല്‍കുക,

ക്രിസ്ത്യാനികള്‍ ആയുധം കൈവശം വെയ്ക്കരുത്,

പന്നി, വീഞ്ഞ് എന്നിവയുടെ കച്ചവടങ്ങള്‍ മുസ്ളീമുമായോ അവരുടെ ചന്തകളിലോ നടത്തരുത്,

പൊതുവേദികളില്‍ മദ്യപിക്കരുത്,

ക്രിസ്ത്യാനികള്‍ക്ക് സ്വന്തമായി സെമിത്തേരി ഉണ്ടായിരിക്കണം,

അവര്‍ ലളിതമായ വസ്ത്രം മാത്രം ധരിക്കുക എന്നിങ്ങയൊകുന്നു നിബന്ധകള്‍ ‍.

Categories: Breaking News, Middle East

About Author

Related Articles