ക്യൂബന്‍ പാസ്റ്റര്‍ക്ക് ജയില്‍ മോചനം

ക്യൂബന്‍ പാസ്റ്റര്‍ക്ക് ജയില്‍ മോചനം

ക്യൂബന്‍ പാസ്റ്റര്‍ക്ക് ജയില്‍ മോചനം
ഹവാന: ക്യൂബയില്‍ 6 മാസമായി ജയിലില്‍ കഴിഞ്ഞിരുന്ന പാസ്റ്റര്‍ക്ക് മോചനം ലഭിച്ചു. റവ. ജീസസ് നോയല്‍ കാര്‍ബല്ലിഡ (45) എന്ന ഹവാന സ്വദേശിയായ പാസ്റ്റര്‍ക്കാണ് ആഗസ്റ്റ് 31-ന് വാദം കൂടാതെ മോചനം ലഭിച്ചത്.

 

ക്യൂബയിലെ അപ്പോസ്തോലിക് മൂവ്മെന്റ് സഭയുമായി ബന്ധപ്പെട്ട് സഭാപ്രവര്‍ത്തനം നടത്തിവന്ന കര്‍ബല്ലിഡയെ കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ആരാധനാ സ്ഥലത്തുനിന്നും അറസ്റ്റു ചെയ്തത്. അംഗീകാരമില്ലാതെ സഭാ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

 

ക്യൂബയില്‍ മതപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. സര്‍ക്കാര്‍ ആരാധനയ്ക്ക് അംഗീകാരവും നല്‍കാറില്ല. ശക്തമായി സുവിശേഷ പ്രവര്‍ത്തനം നടത്തിയരുന്ന കാര്‍ബല്ലിഡ പൊതുവേദികളിലും പ്രസംഗിക്കാറുണ്ടായിരുന്നു.

ഇദ്ദേഹത്തെ സാന്‍ ആന്റോണിയോ ഡിലേഡിലെ വാലി ഗ്രാണ്ടി ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്.

Categories: Breaking News, Global

About Author

Related Articles