ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിനു ദമ്പതികളെ വധിക്കാന്‍ ശ്രമം, ഭര്‍ത്താവു മരിച്ചു

ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിനു ദമ്പതികളെ വധിക്കാന്‍ ശ്രമം, ഭര്‍ത്താവു മരിച്ചു

ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിനു ദമ്പതികളെ വധിക്കാന്‍ ശ്രമം, ഭര്‍ത്താവു മരിച്ചു
ലാഹോര്‍ ‍: പാക്കിസ്ഥാനില്‍ ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചതിനു യുവതിയെയും ഭര്‍ത്താവിനെയും ഭര്‍ത്തൃ വീട്ടുകാര്‍ വദിക്കുവാന്‍ നടത്തിയ ശ്രമത്തില്‍ ഭര്‍ത്താവിന് ദാരുണാന്ത്യം സംഭവിച്ചു.

 

ലാഹോര്‍ നഗരത്തിനു 37 മൈല്‍ ദൂരെ നരംഗ് മണ്ടിയിലാണ് കഴിഞ്ഞ മാസം ഈ സംഭവം നടന്നത്. അലീം മസിഹ് (28) എന്ന വിശ്വാസിയാണ് കൊല്ലപ്പെട്ടത്. അലീമിന്റെ ഭാര്യ നദിയയ്ക്കു പരിക്കേറ്റു.

 

നദിയ യാഥാസ്ഥിതിക മുസ്ളീം കുടുംബത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനിയായതാണ്. നദിയ ക്രൈസ്തവനായ അലീമിനെ ഒരു വര്‍ഷം മുമ്പ് വിവാഹം കഴിച്ചു.

 

ഇതോടെ നദിയായുടെ പിതാവ് മുഹമ്മദിന്റെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കെതിരെ ഭീഷണി ഉയര്‍ന്നു. ഇരുവരും വളരെ അകലെ താമസമായി. ഇതിനിടയില്‍ ഒരു ദിവസം ഇരുവരും ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ പോകവേ മുഹമ്മദും ആണ്‍മക്കളും കൂടി ഓട്ടോ തടഞ്ഞു നിര്‍ത്തി ഇരുവരേയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തി.

 

ഇരുവരും പ്രതിരോധിച്ചപ്പോള്‍ വെടിവെയ്ക്കുകയായിരുന്നു. പോലീസ് പ്രതികള്‍ക്കെതിരെ കേസെടുത്തു.

Categories: Breaking News, Global

About Author