ബോക്കോഹറാം 8,000 സഭാംഗങ്ങളെ കൊലപ്പെടുത്തിയതായി പാസ്റ്റര്‍

ബോക്കോഹറാം 8,000 സഭാംഗങ്ങളെ കൊലപ്പെടുത്തിയതായി പാസ്റ്റര്‍

ബോക്കോഹറാം 8,000 സഭാംഗങ്ങളെ കൊലപ്പെടുത്തിയതായി പാസ്റ്റര്‍
അഡമാവ: നൈജീരിയായില്‍ ഇസ്ളാമിക തീവ്രവാദി സംഘടനയായ ബോക്കോഹറാം 8000 ത്തോളം വിശ്വാസികളെ കൊലപ്പെടുത്തിയതായി ചര്‍ച്ച് പാസ്റ്റര്‍ ‍.

 

2007-ല്‍ നൈജീരിയായില്‍ സ്ഥാപിതമായ ബോക്കോഹറാം നൈജീരിയായുടെ വിവിധ സ്ഥലങ്ങളില്‍ ബ്രദറണ്‍ സഭയിലെ അംഗങ്ങള്‍ മാത്രമായി 8000 ത്തോളം പേര്‍ പലപ്പോഴായി കൊല്ലപ്പെട്ടിട്ടുണ്ടെന്നു ചര്‍ച്ച് ഓഫ് ദി ബ്രദറണ്‍ പ്രസിഡന്റ് റവ. സാമുവേല്‍ ഡാലി പറഞ്ഞു.

 

ഒരു പ്രമുഖ ക്രൈസ്തവ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ ‍. രാജ്യത്ത് വടക്കു കിഴക്കന്‍ മേഖലകളായ അഡാമാവ, യോബ്, ബോര്‍ണോ പ്രവിശ്യകളിലാണ് തീവ്രവാദികള്‍ ക്രൈസ്തവരെ കൂടുതലായി കൊന്നൊടുക്കുന്നത്.

 

ബോംബിങ് നടത്തിയും വെടിവെച്ചും, വെട്ടിക്കൊലപ്പെടുത്തിയും തീവെച്ചുമൊക്കെയായിരുന്നു ആക്രമണങ്ങള്‍ നടത്തുന്നത്. ബ്രദറണ്‍ സഭയുടെ 70% സഭാ ഹാളുകളും തകര്‍ക്കപ്പെട്ടു.

 

നൂറുകണക്കിനു സ്ത്രീകളേയും കുട്ടികളേയും തട്ടിക്കൊണ്ടുപോയി, പാസ്റ്റര്‍ സാമുവല്‍ പറഞ്ഞു.

Categories: Breaking News, Global

About Author