എട്ടു മണിക്കൂറിലധികം ജോലി ചെയ്യുന്നത് മസ്തിഷ്ക്കാഘാതത്തിനു സാദ്ധ്യതയെന്ന് പഠനം

എട്ടു മണിക്കൂറിലധികം ജോലി ചെയ്യുന്നത് മസ്തിഷ്ക്കാഘാതത്തിനു സാദ്ധ്യതയെന്ന് പഠനം

എട്ടു മണിക്കൂറിലധികം ജോലി ചെയ്യുന്നത് മസ്തിഷ്ക്കാഘാതത്തിനു സാദ്ധ്യതയെന്ന് പഠനം
ലണ്ടന്‍ ‍: പ്രതിദിനം എട്ടുമണിക്കൂറിലധികം ജോലി ചെയ്യുന്നവരില്‍ മസ്തിഷ്ക്കാഘാതം ഉണ്ടാകുവാനുള്ള സാദ്ധ്യത 33 ശതമാനം കൂടുതലെന്ന് പഠനം.

 

പ്രവൃത്തി സമയം ആരോഗ്യത്തിലുണ്ടാക്കുന്ന ഗുരുതരമായ ഭവിഷ്യത്തുക്കളെക്കുറിച്ച് ലോകത്തുതന്നെ നടന്ന ആദ്യത്തെ സമഗ്ര പഠനത്തിലെ കണ്ടെത്തലുകളാണ് സാസ്ത്രജ്ഞര്‍ ‘ലാന്‍സെറ്റ’ ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ചത്.

 

ലണ്ടന്‍ സര്‍വ്വകലാശാല നടത്തിയ ഗവേഷണത്തില്‍ ആഴ്ചയില്‍ 55 മണിക്കൂറിലധികം ജോലി ചെയ്യുന്നവര്‍ക്ക് 35 മുതല്‍ 40 മണിക്കൂര്‍ ജോലി ചെയ്യുന്നവരേക്കാള്‍ 33 ശതമാനം മസ്തിഷ്ക്കാഘാത സാദ്ധ്യതയുണ്ട്.

 

ഹൃദയാഘാതത്തിനുള്ള സാദ്ധ്യത 13 ശതമാനം കൂടുതലുമാണ്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും, അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുമുള്ള 6,03,838 പേരെ ഉള്‍പ്പെടുത്തി നടത്തിയ 25 പഠനങ്ങളുടെ ഫലങ്ങള്‍ ഏകോപിപ്പിച്ചുള്ള വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Categories: Breaking News, Health

About Author