ഇറാനില്‍ ആരാധനയ്ക്കിടയില്‍ റെയ്ഡ്; 8 വിശ്വാസികളെ അറസ്റ്റു ചെയ്തു

ഇറാനില്‍ ആരാധനയ്ക്കിടയില്‍ റെയ്ഡ്; 8 വിശ്വാസികളെ അറസ്റ്റു ചെയ്തു

ഇറാനില്‍ ആരാധനയ്ക്കിടയില്‍ റെയ്ഡ്; 8 വിശ്വാസികളെ അറസ്റ്റു ചെയ്തു
കാരജ്: ഇറാനില്‍ കഴിഞ്ഞ വെള്ളിയാഴ്ച കാരജ് നഗരത്തില്‍ ഒരു ഹൌസ് ചര്‍ച്ചില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 8 വിശ്വാസികളെ അറസ്റ്റു ചെയ്തു.

 

ഒരു വിശ്വാസിയുടെ ഭവനത്തില്‍ രഹസ്യമായി നടത്തിവന്ന ആരാധനയ്ക്കിടയില്‍ സാധാരണ വേഷത്തിലെത്തിയ പോലീസ് വിശ്വാസികളെ അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യുന്ന സമയത്ത് വിശ്വാസികളെ പോലീസ് മര്‍ദ്ദിക്കുകയും ഉണ്ടായി.

 

അറസ്റ്റു ചെയ്യപ്പെട്ടവരില്‍ 6 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ പക്കലുണ്ടായിരുന്ന ബൈബിളുകള്‍ പിടിച്ചെടുത്തു. അറസ്റ്റു ചെയ്തവരെ സ്റ്റേഷനില്‍ കൊണ്ടുപോയി. ഹയീദ ഷദിയ, ഷഹിന്‍ ബഷ്രി, മോന ഷഹര്‍ ദോളി എന്നീ സ്ത്രീകളേയും ഇസ്മയില്‍ ഫല്‍ഹാത്തി, നെമത്തുള്ള യൂസഫി, റാംസിക് എന്നീ പുരുഷന്മാരേയുമാണ് തിരച്ചറിഞ്ഞത്. ഇവരില്‍ 3 പേര്‍ക്ക് ജാമ്യം ലഭിച്ചു.

 

ബാക്കിയുള്ളവരെക്കുറിച്ച് യാതൊരു വിവരവുമില്ല. അറസ്റ്റിലായ വിശ്വാസികളെല്ലാവരും ഇസ്ളാംമതത്തില്‍നിന്നു രക്ഷിക്കപ്പെട്ടു വന്നവരാണ്.

Categories: Breaking News, Middle East

About Author