കൊല്ലം ഇന്ത്യയുടെ ‘ആത്മഹത്യാ നഗരം’, ആത്മഹത്യാ നിരക്കില്‍ കേരളം 5-ാം സ്ഥാനത്ത്

കൊല്ലം ഇന്ത്യയുടെ ‘ആത്മഹത്യാ നഗരം’, ആത്മഹത്യാ നിരക്കില്‍ കേരളം 5-ാം സ്ഥാനത്ത്

കൊല്ലം ഇന്ത്യയുടെ ‘ആത്മഹത്യാ നഗരം’, ആത്മഹത്യാ നിരക്കില്‍ കേരളം 5-ാം സ്ഥാനത്ത്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്കുള്ള പട്ടണം കൊല്ലമെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. ലക്ഷത്തില്‍ 40.3 ആണ് നിരക്ക്.

 

മെട്രോ നഗരങ്ങളേക്കാള്‍ കൂടുതലാണിത്. 11.4 ലക്ഷം പേരുള്ള കൊല്ലത്ത് 447 പേരാണ് കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത്. ശ്രീനഗറാണ് ഏറ്റവും കുറഞ്ഞ ആത്മഹത്യാ നിരക്കുള്ള നഗരം. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട 52 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിലെ 7 എണ്ണത്തിലെ കണക്കുണ്ട്.

 

സംസ്ഥാനത്ത് മലപ്പുറം ജില്ലയാണ് ഏറ്റവും കുറഞ്ഞ നിരക്കുള്ള സ്ഥലം. 3.3 ശതമാനം. തിരുവനന്തപുരം 19.3, കൊച്ചി 10.5, തൃശ്ശൂര്‍ 12.5, കോഴിക്കോട് 9.9, കണ്ണൂര്‍ 9.4 എന്നിങ്ങനെയാണ് നിരക്കുകള്‍ ‍.

 

മെട്രോ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്കുള്ളത് ചെന്നൈയിലാണ് 25.5 ശതമാനം. സംസ്ഥാനങ്ങളുടെ കണക്കില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. 23.9 ആണ് കേരളത്തിന്റെ ആത്മഹത്യാ നിരക്ക്. 2014-ല്‍ 8446 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.

Categories: Breaking News, Kerala

About Author