സൈബര്‍ കുറ്റകൃത്യങ്ങളില്‍ കേരളം നാലാമത്

സൈബര്‍ കുറ്റകൃത്യങ്ങളില്‍ കേരളം നാലാമത്

സൈബര്‍ കുറ്റകൃത്യങ്ങളില്‍ കേരളം നാലാമത്
തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം ഏറെ മുന്നില്‍ ‍. ദേശീയ തലത്തില്‍ കേരളം ഇപ്പോള്‍ നാലാം സ്ഥാനത്താണ്.

 

ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരമാണീ റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിനു മുന്നിലുള്ളത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് ഓരോ വര്‍ഷവും ഇരട്ടിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

 

2011-ല്‍ 13,301 സൈബര്‍ കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. 2012-ല്‍ ഇത് 22,060 ഉം, 2013-ല്‍ 71,780 ഉം ആയി. 2014-ല്‍ 149,254 ആയി വര്‍ദ്ധിച്ചു. ഈ വര്‍ഷം സൈബര്‍ കേസുകള്‍ 3 ലക്ഷം കവിയുമെന്നാണ് സൂചന.

 

ഫോണ്‍ ‍, ഇ-മെയില്‍ ബന്ധമുള്ള കുറ്റകൃത്യങ്ങളില്‍ കുറവു കാണിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ വഴിയുള്ള കുറ്റകൃത്യങ്ങള്‍ കുതിച്ചുയരുകയാണ്. യുവജനങ്ങള്‍ക്കിടയില്‍ ഓണ്‍ലൈന്‍ ഭ്രമം സംബന്ധിച്ച് മൈക്രോസോഫ്റ്റ് ആഗോളതലത്തില്‍ നടത്തിയ സര്‍വ്വേയില്‍ 53 ശതമാനം ചെറുപ്പക്കാര്‍ കടുത്ത ഓണ്‍ലൈന്‍ ഭ്രമക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

Categories: Breaking News, Kerala

About Author