സ്വാതന്ത്യ്രദിന റാലി

സ്വാതന്ത്യ്രദിന റാലി

സ്വാതന്ത്യ്രദിന റാലി
മഴുക്കീര്‍ ‍: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ തിരുവല്ല സൌത്ത് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കും സാമൂഹിക തിന്മകള്‍ക്കും എതിരായി ആഗസ്റ്റ് 15ന് ബോധവത്കരണ റാലി നടത്തി.

 

ഡിസ്ട്രിക്ട് ശുശ്രൂഷകന്‍ പാസ്റ്റര്‍ അനിയന്‍ കുഞ്ഞ് ശാമുവേല്‍ പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം ചെയ്ത റാലി എടത്വ പോലിസ് സബ് ഇന്‍സപെക്ടര്‍ ശ്രീ എസ്. ശ്രീകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. എടത്വ, കടപ്ര-മാന്നാര്‍ ‍, പരുമല, പറമ്പത്തൂര്‍പടി, മിത്രമഠം, കല്ലിശേരി, മാടവ മുക്ക്, പ്രാവിന്‍ കൂട് ജംഗക്ഷന്‍, ഓതറ, ഓതറ ആല്‍ത്തറ ജംഗക്ഷന്‍ എന്നിവിടങ്ങളില്‍ കൂടി സഞ്ചരിച്ച് തിരുമൂലപുരത്ത് സമാപിച്ചു.

 

പാസ്റ്റര്‍മാരായ അനിയന്‍ കുഞ്ഞ് ശാമുവേല്‍ ‍, എ. ഡി ജോണ്‍സന്‍ ‍, ഷൈജു തോമസ് ഞാറയ്ക്കല്‍ ‍, ജയ്സ് പാണ്ടനാട് സഹോദരന്മാരായ സുരേഷ് തോമസ്, സാജന്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ ദൈവവചനം ശുശ്രൂഷിച്ചു.

ഡിസ്ട്രിക്ടിക്കിലെ സഭകളിലെ ശുശ്രൂഷകന്മാര്‍ വിവിധയിടങ്ങളിലെ യോഗത്തിന് നേതൃത്വം കൊടുത്തു. ഡിസ്ട്രിക്ട് സെക്രട്ടറി സി. എസ് മാത്യു, ഗോസ്പല്‍ ടിം സെക്രട്ടറി പാസ്റ്റര്‍ എം. എ തോമസ് കുട്ടി, സണ്ടേസ്കൂള്‍ സെക്രട്ടറി പാസ്റ്റര്‍ സാലു വര്‍ഗിസ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്കി.

ഇവാഞ്ചലിസ്റ്റ് എബിന്റെ നേതൃത്വത്തിലുള്ള ഗോഡ്സ് വോയ്സ് ഗാനങ്ങള്‍ ആലപിച്ചു. പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍ റാലിയുടെ കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു.

Categories: Breaking News, Kerala

About Author