ബ്രിട്ടനിലെ സ്കൂളുകളില്‍ക്രൈസ്തവ മതപഠനം നിരോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

ബ്രിട്ടനിലെ സ്കൂളുകളില്‍ക്രൈസ്തവ മതപഠനം നിരോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

ബ്രിട്ടനിലെ സ്കൂളുകളില്‍ക്രൈസ്തവ മതപഠനം നിരോധിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി
ലണ്ടന്‍ ‍: ലോകത്തെ ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രങ്ങളിലൊന്നായ ബ്രിട്ടനില്‍ ക്രൈസ്തവ മത പഠനത്തിനു സര്‍ക്കാരില്‍നിന്നുതന്നെ ഭീഷണി.

 

ബ്രിട്ടനിലെ എല്ലാ സ്കൂളുകളില്‍നിന്നും മതപഠനങ്ങള്‍ നിരോധിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നത് വെയില്‍സിലെ വിദ്യാഭ്യാസ മന്ത്രി തന്നെയാണ്. ക്രിസ്ത്യന്‍ ആചാരങ്ങള്‍ പഠിപ്പിക്കുന്നത് ഉപേക്ഷിക്കണമെന്നും ഇദ്ദേഹം പ്രത്യേകം എടുത്തുപറയുന്നുമുണ്ട്.

 

ക്രിസ്തു മതത്തെ യു.കെ. തള്ളിപ്പറയുവാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ ഭാഗമായാണ് ഈ അഭിപ്രായമെന്നു ക്രൈസ്തവ വിശ്വാസികള്‍ വിലയിരുത്തുന്നു. കുട്ടികളില്‍ വളരെ ചെറുപ്പത്തിലെതന്നെ സാമൂഹിക വേര്‍തിരിവുകളും ഭീകരതയും വളര്‍ത്താന്‍ മതപഠനങ്ങള്‍ കാരണമാകുന്നുവെന്നാണ് വെയില്‍സ് പാര്‍ലമെന്റ് മന്ത്രി ഹ്യുലെവിസ് നടത്തിയ പ്രസ്താവനയില്‍ പറയുന്നത്.

 

പൌരബോധവും സാമൂഹിക പ്രതിബദ്ധതയുള്ളവരുമായി തലമുറകള്‍ വളര്‍ന്നു വരുവാന്‍ മതപഠനങ്ങള്‍ ഉപേക്ഷിക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെടുന്നത്. മന്ത്രിയുടെ ഈ പ്രസ്താവനയ്ക്കെതിരെ വിവിധ മത മേലദ്ധ്യക്ഷന്മാര്‍ രംഗത്തു വന്നുകഴിഞ്ഞു.

Categories: Breaking News, USA

About Author