ഒക്ടോബര്‍ രണ്ട് ദേശീയ പ്രാര്‍ത്ഥനാ ദിനം

ഒക്ടോബര്‍ രണ്ട് ദേശീയ പ്രാര്‍ത്ഥനാ ദിനം

ഒക്ടോബര്‍ രണ്ട് ദേശീയ പ്രാര്‍ത്ഥനാ ദിനം
ഹൈദരാബാദ്: യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രെയര്‍ ഫോര്‍ ഇന്‍ഡ്യ ദേശീയ പ്രാര്‍ത്ഥനാ ദിനമായി ഒക്ടോബര്‍ രണ്ട് വേര്‍തിരിച്ചു.

 

രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹി മുതല്‍ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രാര്‍ത്ഥനകള്‍ നടക്കും. കത്തോലിക്ക, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മാ, സിഎസ്ഐ തുടങ്ങി പെന്തക്കോസ്ത് സഭകളുടെ വരെ നേതാക്കന്മാര്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കും.
ജൂണ്‍ 24,25 തീയതികളില്‍ നാലാമത് ദേശീയ കോണ്‍ഫ്രന്‍സ് ഹൈദരാബാദില്‍ നടന്നു. എഴുനൂറ്റമ്പതോളെ പേര്‍ സംബന്ധിച്ച സമ്മേളനം ആര്‍ച്ച് ബിഷപ്പ് കൊണ്‍സെസ്സാവോ ഉദ്ഘാടനം ചെയ്തു.

 

വിവിധ സഭാ നേതാക്കള്‍ പ്രസംഗിച്ചു. പ്രാര്‍ത്ഥനാ ദിനത്തിന്റെ ഭാഗമായി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക പ്രാര്‍ത്ഥന നടക്കും.

Categories: Breaking News, India

About Author