അമേരിക്ക ഒരു ക്രൈസ്തവ രാഷ്ട്രമോ? വളരെ കുറച്ചു പേര്‍ മാത്രം അത് വിശ്വസിക്കുന്നു

അമേരിക്ക ഒരു ക്രൈസ്തവ രാഷ്ട്രമോ? വളരെ കുറച്ചു പേര്‍ മാത്രം അത് വിശ്വസിക്കുന്നു

അമേരിക്ക ഒരു ക്രൈസ്തവ രാഷ്ട്രമോ? വളരെ കുറച്ചു പേര്‍ മാത്രം അത് വിശ്വസിക്കുന്നു
വാഷിംഗ്ടണ്‍ ‍: അമേരിക്ക ഒരു ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രമാണെന്നു ലോകം വിശ്വസിക്കുമ്പോള്‍ അമേരിക്കക്കാര്‍ അങ്ങനെയങ്ങ് വിശ്വസിക്കാന്‍ തയ്യാറല്ല.

 

ഒരു പ്രമുഖ സംഘടനയായ ലൈഫ് വേ റിസര്‍ച്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 19 ശതമാനം പേര്‍ മാത്രമാണ് അമേരിക്ക ഒരു ക്രൈസ്തവ രാഷ്ട്രമാണെന്ന് അഭിപ്രായപ്പെട്ടത്. 69 ശതമാനം പേരും അമേരിക്ക അനേക മതങ്ങളുള്ള ഒരു രാഷ്ട്രമായാണ് അഭിപ്രായപ്പെട്ടത്. 9 ശതമാനം പേര്‍ അമേരിക്ക ഒരു മതേതര രാഷ്ട്രമെന്ന് അഭിപ്രായപ്പെടുന്നു.

 

അനേക മതങ്ങള്‍ക്ക് സ്വാതന്ത്ര്യമുള്ള അമേരിക്കയില്‍ ജനങ്ങള്‍ക്ക് ക്രൈസ്തവ വിശ്വാസം കുറഞ്ഞുവരുന്നുവെന്നതിന് ഒരു തെളിവാണിത്. ആയിരത്തോളം അമേരിക്കക്കാരില്‍ ടെലഫോണിലൂടെയാണ് ഇന്റര്‍വ്യൂ നടത്തിയത്. 2014 സെപ്റ്റംബര്‍ 19 മുതല്‍ 28 വരെയായിരുന്നു അഭിപ്രായ വോട്ടെടുപ്പ്.

 

അമിത സ്വാതന്ത്ര്യവും പരിഷ്കാകരവുമാണ് അമേരിക്കക്കാരെ ഇത്തരത്തില്‍ ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചതെന്നാണ് ക്രൈസ്തവ നേതാക്കളുടെ വിലയിരുത്തല്‍ ‍. അമേരിക്കയുടെ ജനസംഖ്യയില്‍ 70.6 ശതമാനവും ക്രൈസ്തവരാണെന്നാണ് 2014-ല്‍ പുറത്തുവിട്ട കണക്കില്‍ വ്യക്തമാകുന്നത്.

Categories: Breaking News, USA

About Author