ജനസംഖ്യ: ഇന്ത്യ 2022-ല്‍ ഒന്നാമതെത്തുമെന്ന് യു.എന്‍ ‍.

ജനസംഖ്യ: ഇന്ത്യ 2022-ല്‍ ഒന്നാമതെത്തുമെന്ന് യു.എന്‍ ‍.

ജനസംഖ്യ: ഇന്ത്യ 2022-ല്‍ ഒന്നാമതെത്തുമെന്ന് യു.എന്‍ ‍.
യു.എന്‍ ‍.ആസ്ഥാനം: ഏഴുവര്‍ഷത്തിനകം ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമതെത്തുമെന്ന് ഐക്യരാഷ്ട്ര സഭ.

 

മുമ്പ് കണക്കാക്കിയതിനേക്കാള്‍ 6 വര്‍ഷം നേരത്തേയാണിത്. 2100 വരെ ഇന്ത്യ ഒന്നാമത് തുടരുമെന്നാണ് ഭാവി ജനസംഖ്യ സംബന്ധിച്ച് പുറത്തുവിട്ട പുതിയ കണക്ക്. ഇന്ത്യ 2028-ല്‍ ചൈനയെ പിന്തള്ളി ഒന്നാമതെത്തുമെന്നായിരുന്നു യു.എന്‍ 2013-ല്‍ പുറത്തുവിട്ട കണക്കില്‍ പറഞ്ഞിരുന്നത്.

 

നിലവില്‍ ചൈനയുടെ ജനസംഖ്യ 138 കോടിയും ഇന്ത്യയുടേത് 131 കോടിയുമാണ്. 2050-ല്‍ അത് 170 കോടിയുമാകാം. നിലവില്‍ ലോക ജനസംഖ്യ 730 കോടിയാണ്. 2030-ല്‍ ഇത് 850 കോടിയാകും. 2050-ല്‍ 970 കോടിയും ആകും.

Categories: Breaking News, Global

About Author