പാസ്റ്റര്‍ വിഷപ്പാമ്പുമായി ചര്‍ച്ചില്‍ ‍; മര്‍ക്കോസ് 16:18 ആസ്പദമാക്കി പ്രസംഗം; ഒടുവില്‍ പാമ്പു കടിയേറ്റു മരിച്ചു

പാസ്റ്റര്‍ വിഷപ്പാമ്പുമായി ചര്‍ച്ചില്‍ ‍; മര്‍ക്കോസ് 16:18 ആസ്പദമാക്കി പ്രസംഗം; ഒടുവില്‍ പാമ്പു കടിയേറ്റു മരിച്ചു

പാസ്റ്റര്‍ വിഷപ്പാമ്പുമായി ചര്‍ച്ചില്‍ ‍; മര്‍ക്കോസ് 16:18 ആസ്പദമാക്കി പ്രസംഗം; ഒടുവില്‍ പാമ്പു കടിയേറ്റു മരിച്ചു
കെന്റക്കി: ബൈബിള്‍ വാക്യത്തെ തെറ്റായി വ്യാഖ്യാനിച്ച് വിഷപ്പാമ്പിനെ ചര്‍ച്ചില്‍ കൊണ്ടുവന്നു പ്രസംഗിച്ച പെന്തക്കോസ്തു പാസ്റ്റര്‍ക്ക് ദാരുണാന്ത്യം.

 

കെന്റക്കിയില്‍ കെല്‍കൌണ്ടിയിലെ ജെന്‍സണില്‍ മോഡ്ഡി സിംപ്സണ്‍ പെന്തക്കോസ്തല്‍ ചര്‍ച്ചിലാണ് ജൂലൈ 26 ഞായറാഴ്ച ദാരുണ സംഭവമുണ്ടായത്. ജോണ്‍ ഡേവിഡ് ബ്രോക്ക് (60) എന്ന പാസ്റ്റര്‍ സഭാ ആരാധനയോടനുബന്ധിച്ച് നടത്തിയ തന്റെ പ്രസംഗത്തില്‍ മര്‍ക്കോസ് 16:18 ”സര്‍പ്പങ്ങളെ പിടിച്ചെടുക്കും, മരണകരമായ യാതൊന്നു കടിച്ചാലും അവര്‍ക്കു ഹാനി വരികയില്ല” എന്ന വാക്യത്തെ ആസ്പദമാക്കി താന്‍ കൊണ്ടുവന്ന ഒരു വിഷപ്പാമ്പിനെ കൈയ്യില്‍പിടിച്ചുകൊണ്ടു പ്രസംഗിച്ചു.

 

ഇതിനിടയ്ക്ക് പാസ്റ്റര്‍ക്ക് ഇടതുകൈയ്യില്‍ പാമ്പിന്റെ കടിയേല്‍ക്കുകയുണ്ടായി. മറ്റുള്ളവര്‍ ആശുപത്രിയില്‍ പോകുവാന്‍ നിര്‍ബന്ധിച്ചപ്പോള്‍ പാസ്റ്റര്‍ അത് നിരസിക്കുകയാണുണ്ടായത്. സഭായോഗത്തിനുശേഷം പാസ്റ്റര്‍ ബ്രോക്ക് തന്റെ സഹോദരന്റെ വീട്ടിലേക്കു പോയി. പിന്നീട് 4 മണിക്കൂറിനുശേഷം അന്ത്യം സംഭവിക്കുകയാണുണ്ടായത്.

 

ദൈവത്തെ പരീക്ഷിക്കരുതെന്നു ബൈബിള്‍ പറയുന്നുണ്ട്. ദൈവം ശപിച്ച പാമ്പിനെ മനുഷ്യര്‍ കൈയ്യിലെടുത്തു ഉപയോഗിച്ചാല്‍ അപകടമാണ്. ബ്രോക്ക് ചെയ്തതും നിയമവിരുദ്ധമാണ്. 1942-ല്‍ മതപരമായ ചടങ്ങുകള്‍ക്ക് ഇഴജെന്തുക്കളെ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് സ്റ്റേറ്റില്‍ നിയമം പാസ്സാക്കിയിരുന്നു.

 

2014 ഫെബ്രുവരിയില്‍ കെന്റക്കിയില്‍ത്തന്നെ സമാന സംഭവമുണ്ടായി. പാസ്റ്റര്‍ ജാമിക്കൂട്ട്സ് എന്ന പാസ്റ്ററും ഇതുപോലെ സഭാ ആരാധനയ്ക്കിടയില്‍ പാമ്പിന്റെ കടിയേറ്റു മരിച്ചിരുന്നു. പാസ്റ്റര്‍ ബ്രോക്കിന്റെ ശവസംസ്ക്കാരം പിന്നീട് നടത്തി.

Categories: Breaking News, USA

About Author