ക്രിസ്തുവാണെന്ന് അവകാശപ്പെട്ട് ഒരാള്‍കൂടി; ഓസ്ട്രേലിയക്കാരന്‍ ബ്രയാന്‍ ലിയോണാര്‍ഡ്

ക്രിസ്തുവാണെന്ന് അവകാശപ്പെട്ട് ഒരാള്‍കൂടി; ഓസ്ട്രേലിയക്കാരന്‍ ബ്രയാന്‍ ലിയോണാര്‍ഡ്

ക്രിസ്തുവാണെന്ന് അവകാശപ്പെട്ട് ഒരാള്‍കൂടി; ഓസ്ട്രേലിയക്കാരന്‍ ബ്രയാന്‍ ലിയോണാര്‍ഡ്
മെല്‍ബണ്‍ ‍: രണ്ടായിരം വര്‍ഷത്തിനിടെ യേശുക്രിസ്തുവിന്റെ അവതാരമെന്ന് അവകാശപ്പെട്ട് അനേകര്‍ രംഗത്തുവരികയുണ്ടായി. അവര്‍ എല്ലാവരും മരിച്ച് കല്ലറയില്‍ ഒതുങ്ങി.

 

ഏറ്റവും ഒടുവില്‍ ഒരു ഓസ്ട്രേലിയക്കാരന്‍ കൂടി രംഗത്തു വന്നതാണ് പുതിയ വര്‍ത്ത. ക്യൂന്‍സ് ലാന്‍ഡിലെ ടുഗൂമിലെ ബ്രയാന്‍ ലിയോണാര്‍ഡ് ഗോലിഗ്ളി മാര്‍ഷല്‍ എന്ന 71 കാരനാണ് ഇപ്പോള്‍ താന്‍ ക്രിസ്തുവാണെന്ന് അവകാശപ്പെട്ട് വാര്‍ത്ത സൃഷ്ടിക്കുന്നത്. ടൂറിനിലെ തിരുക്കച്ചയെയാണ് തന്റെ ഈ വാദം തെളിയിക്കാന്‍ ഇദ്ദേഹം ആശ്രയിക്കുന്നത്. തന്നെ വത്തിക്കാന്‍ അംഗീകരിച്ചിട്ടുണ്ടെന്നും ബ്രയാന്‍ അവകാശപ്പെടുന്നു.

 

ടൂറിനിലെ തിരുക്കച്ചിയില്‍ പതിഞ്ഞ രൂപത്തെ അടിസ്ഥാനമാക്കിയാണ് ബ്രയാന്റെ പ്രചരണം. തിരുക്കച്ചയിലുള്ള രൂപത്തിനു താനുമായി സാമ്യമുണ്ടെന്നും തിരുമുറിവുകള്‍ തന്റെ ശരീരത്തിലുണ്ടെന്നും ഇയാള്‍ വാദിക്കുന്നു. സോഷ്യല്‍ മീഡിയായേയും ഇന്റര്‍നെറ്റിനെയുമാണ് സന്ദേശ പ്രചരണത്തിനു ഇയാള്‍ ഉപയോഗിക്കുന്നത്. ക്രിസ്തുവിന്റെ പുനരവതാരം എന്നു വിശേഷിപ്പിച്ച് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ കത്ത് അയച്ചതായി ഇദ്ദേഹം അവകാശപ്പെടുന്നുണ്ട്.

 

തന്നെ ക്രിസ്തുവായി പ്രഖ്യാപിക്കാനുള്ള ബനഡിക്ട് മാര്‍പാപ്പയുടെ ശ്രമം തകര്‍ത്തത് ഫ്രാന്‍സിസ് മാര്‍പാപ്പയാണെന്നും ഇയാള്‍ കുറ്റപ്പെടുത്തുന്നു. ഭാര്യയും മക്കളുമുള്ള ഇദ്ദേഹത്തിനു ഓസ്ട്രേലിയായില്‍നിന്നും അമേരിക്കയില്‍നിന്നും ചില അനുയായികളുമുണ്ടത്രെ. എന്തായാലും ഒരു കാര്യം വാസ്തവമാണ്, ദൈവവചനം എത്ര സത്യമാണ്.

 

പരസ്യശുശ്രൂഷാ കാലത്ത് യേശു ഒലിവു മലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്മാര്‍ യേശുക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചും ലോകാവസാനത്തെക്കുറിച്ചും അടയാളം ചോദിച്ചപ്പോള്‍ യേശു ആദ്യം പറഞ്ഞ മറുപടി ഇപ്രകാരമാണ്. “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ ‍, ഞാന്‍ ക്രിസ്തു എന്നു പറഞ്ഞ് അനേകര്‍ എന്റെ പേര്‍ എടുത്തുവന്നു പലരേയും തെറ്റിക്കും” (മത്തായി 24:3-5) എന്നാണ്. പിന്നീടാണ് ബാക്കിയുള്ള കാര്യങ്ങളെക്കുറിച്ച് യേശു സൂചിപ്പിക്കുന്നത്.

 

അന്ത്യകാലത്തെക്കുറിച്ച് യേശു 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഇപ്പോള്‍ വാസ്തവമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും ഇത്തരത്തില്‍ അനേക വ്യാജ ക്രിസ്തുക്കള്‍ രംഗത്തു വന്നേക്കാം. സാത്താന്‍ അതിനുള്ള പ്രേരണയും ചിലര്‍ക്കു നല്‍കുന്നു.

 

ഇതില്‍ വശംവദരാകുവാന്‍ അനേകര്‍ ഉണ്ടെന്നുള്ളതും ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. ദൈവമക്കള്‍ യഥാര്‍ത്ഥ സത്യം ലോകത്തെ അറിയിക്കുവാന്‍ ഉത്സാഹിക്ക.

Categories: Breaking News, Global

About Author

Related Articles