ഏന്‍ഗെദി രഹസ്യം കണ്ടെത്തി: കത്തിയ ചുരുള്‍ ബൈബിളിന്റെ പുരാതന എബ്രായ പതിപ്പ്

ഏന്‍ഗെദി രഹസ്യം കണ്ടെത്തി: കത്തിയ ചുരുള്‍ ബൈബിളിന്റെ പുരാതന എബ്രായ പതിപ്പ്

ഏന്‍ഗെദി രഹസ്യം കണ്ടെത്തി: കത്തിയ ചുരുള്‍ ബൈബിളിന്റെ പുരാതന എബ്രായ പതിപ്പ്
യെരുശലേം: നാലുപതിറ്റാണ്ടിലേറെയായി ഗവേഷകരെ കുഴക്കിയ ഏന്‍ഗെദി ചുരുളിന്റെ രഹസ്യം പുത്തന്‍ ശാസ്ത്ര സാങ്കേതികവിദ്യയുടെ സഹായത്തോടെ തിരിച്ചറിഞ്ഞു.

1970-ല്‍ ചാവുകടല്‍ തീരത്തുള്ള അതി പുരാതന സിന്നഗോഗുകളിലൊന്നായ ഏന്‍ഗെദിയില്‍നിന്നും ഒരു പെട്ടകത്തിനുള്ളില്‍ കണ്ടെത്തിയ കത്തിയ ചുരുളുകളാണ് ശാസ്ത്രലോകത്തെ 45 വര്‍ഷത്തോളം ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്.

വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിനൊടുവില്‍ ബൈബിളിന്റെ എബ്രായപതിപ്പാണെന്നു കണ്ടെത്തിയിരുന്നു. ഇതിന് 1500 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമം. 2.7 ഇഞ്ച് വലിപ്പമുള്ള ചുരുളില്‍ ലേവ്യ പുസ്തകം ആണ് അടങ്ങിയിട്ടുള്ളതെന്നും ഗവേഷകര്‍ കണ്ടെത്തി. ആറാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത് എഴുതപ്പെട്ട ഈ ചുരുള്‍ ഇതുവരെ കണ്ടെത്തിയതില്‍വച്ച് ഏറ്റവും പഴക്കമുള്ള എബ്രായ പതിപ്പാണ്.

 

കത്തിക്കരിഞ്ഞ ചുരുള്‍ ലിഖിതങ്ങള്‍ വായിച്ചെടുക്കാന്‍ ശാസ്ത്രജ്ഞര്‍ ഏറെ പണിപ്പെട്ടെങ്കിലും ഫലം കണ്ടെത്താത്തതിനാല്‍ നിരാശയിലായിരുന്നു. ഗവേഷര്‍ ത്രിമാന സി.ടി. സ്കാനിംങ് സിസ്റ്റം ഉപയോഗിച്ചാണ് ഇവ ബൈബിള്‍ ലിഖിതമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ലേവ്യ പുസ്തകത്തില്‍നിന്നുള്ള ആദ്യ ഏഴ് വാക്യങ്ങളാണ് ചുരുളില്‍ കണ്ടെത്തിയത്.

 

ചുരുള്‍ കണ്ടെത്തിയപ്പോള്‍ കത്തിയ നിലയിലായിരുന്നതിനാല്‍ തുറന്നു നോക്കാനാവാത്ത അവസ്ഥയിലായിരുന്നു. ഏന്‍ഗതി പണ്ട് യഹൂദ ഗ്രാമമായിരുന്നു. നാലാം നൂറ്റാണ്ടിലുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് യഹൂദര്‍ ഇവിടെവിട്ട് പോവുകയായിരുന്നു. ഈ കാലത്താകാം ചുരുള്‍ കത്തിയതെന്ന് നിഗമനം. കെന്റക്കി സര്‍വ്വകലാശാലയുടെ സഹായത്തോടെയാണ് ചുരുളിലടങ്ങിയ രഹസ്യത്തിന്റെ ചുരുള്‍ അഴിച്ചത്.

 

ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഇസ്രായേലി ആന്റിക്വിറ്റീസ് അതോറിറ്റീസ് ഡയറക്ടര്‍ നിഷോര്‍ ആണ് ജൂലൈ 20-ന് വാര്‍ത്താ സമ്മേളനത്തില്‍ ഈ വിവരം പുറത്തുവിട്ടത്. 6-ാം നൂറ്റാണ്ടില്‍ ബൈസെന്റൈന്‍ ഭരണകാലത്തിന്റെ അവസാന ഘട്ടത്തില്‍ യഹൂദന്മാര്‍ക്കെതിരെ ശക്തമായ ആക്രമണങ്ങളും തീവെയ്പ്പും നടന്നിരുന്നു.

ചുരുള്‍ കിട്ടിയപ്പോള്‍ കൂടെ 3500 നാണയങ്ങളും ഓട്ടുകൊണ്ടുള്ള കവരവിളക്കും ഉണ്ടായിരുന്നു. ഇവ ഭദ്രമായി സൂക്ഷിച്ചുവച്ചിരുന്നതായിരിക്കാം.

Categories: Breaking News, Middle East

About Author