ഇന്ത്യയില്‍ ഒരു മണിക്കൂറില്‍ 15 പേര്‍ ആത്മഹത്യ ചെയ്യുന്നു

ഇന്ത്യയില്‍ ഒരു മണിക്കൂറില്‍ 15 പേര്‍ ആത്മഹത്യ ചെയ്യുന്നു

ഇന്ത്യയില്‍ ഒരു മണിക്കൂറില്‍ 15 പേര്‍ ആത്മഹത്യ ചെയ്യുന്നു
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ജീവനൊടുക്കിയത് 5,650 കര്‍ഷകരുള്‍പ്പെടെ 1,31,666 പേര്‍ ‍. ദേശീയ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് മണിക്കൂറില്‍ 15 പേരാണ് ജീവനൊടുക്കുന്നത്.

 

ആത്മഹത്യ ചെയ്ത കര്‍ഷകരില്‍ 472 പേര്‍ സ്ത്രീകളാണ്. കടബാദ്ധ്യതയാണ് കര്‍ഷകരുടെ ആത്മഹത്യക്ക് പ്രധാന കാരണം. 20.6 ശതമാനമാണ് ഇത്തരത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ ‍. 20.1 ശതമാനം പേര്‍ കുടുംബ പ്രശ്നങ്ങ്നൊള്‍ കാരണം ജീവനൊടുക്കി.

 

വിളനാശം കാരണം 16.8 ശതമാനവും അസുഖം കാരണം 14.1 ശതമാനവും ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ആകെ ആത്മഹത്യയില്‍ 6.4 ശതമാനവും കേരളത്തില്‍നിന്നുള്ളതാണ്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 8,446 പേരാണ് ജീവനൊടുക്കിയത്.

Categories: Breaking News, India

About Author

Related Articles