നിധിക്കായി 7 വയസുകാരനെ പിതാവും മുത്തച്ഛും കൂടി ബലി നല്‍കി

നിധിക്കായി 7 വയസുകാരനെ പിതാവും മുത്തച്ഛും കൂടി ബലി നല്‍കി

നിധിക്കായി 7 വയസുകാരനെ പിതാവും മുത്തച്ഛും കൂടി ബലി നല്‍കി
ഭോപ്പാന്‍ ‍: വീടിനടുത്തുള്ള പൂന്തോട്ടത്തില്‍ നിധി ഒളിഞ്ഞു കിടക്കുന്നു എന്ന അന്ധമായി വിശ്വസിച്ച് 7 വയസുകാരനെ പിതാവും മുത്തച്ഛും കൂടി ബലി നല്‍കി. മദ്ധ്യപ്രദേശില്‍ റെയിസന്‍ ജില്ലയിലെ ഉദയപുര പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

 

കുട്ടിയുടെ പിതാവ് ചന്ദ്രഭാന്‍ നൌരിയ, മുത്തച്ഛന്‍ ശിവദയാല്‍ നൌരിയ എന്നിവരെ പോലിസ് അറസ്റ്റു ചെയ്തു. മുമ്പ് ചന്ദ്രഭാന്‍ അച്ഛന്റെ സഹായത്തോടെ തന്റെ മറ്റ് രണ്ട് കുട്ടികളേയും ഇതേ കാരണത്താല്‍ ബലി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരമാണ് 7 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്.

 

വ്യാഴാഴ്ച വൈകുന്നേരത്തോടെ രഞ്ജിത്ത് എന്ന കുട്ടിയെ സ്വന്തം വീട്ടില്‍നിന്നും കാണാതാകുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് തന്നെ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നീട് ചന്ദ്രഭാന്‍ വീണ്ടും പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ പൂന്തോട്ടത്തിനു സമീപം മരിച്ചുകിടക്കുന്നതായി കണ്ടെത്തിയെന്നു പറഞ്ഞു.

 

തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്ത് എത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തായത്. പോലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മുമ്പും ഇതേ നിധിക്കായി ചന്ദ്രഭാന്റെ മറ്റ് രണ്ടു കുട്ടികളേയും ബലി നല്‍കിയതായി പോലീസിനോട് അടുത്ത് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Categories: Breaking News, India

About Author