മിഷന്‍ ചലഞ്ച് 2015

മിഷന്‍ ചലഞ്ച് 2015

മിഷന്‍ ചലഞ്ച് 2015
വടക്കേ ഇന്ത്യന്‍ സുവിശേഷീകരണത്തില്‍ കേരളത്തിലെ സഭകളെ ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഗുഡ് റൈഡിംഗ് എന്ന സുവിശേഷ സംഘടന കേരളത്തില്‍ ഉടനീളം മിഷന്‍ ചലഞ്ച് സംഘടിപ്പിക്കുന്നു.

 

1986 മുതല്‍ വടക്കേ ഇന്ത്യയില്‍ മിഷണറിയായി പ്രവര്‍ത്തിക്കുന്ന പാസ്റ്റര്‍ അനിയന്‍ ശാമുവേലിന്റെ നേതൃത്വത്തില്‍ ജൂലൈ 12-ാം തീയതി മംഗലാപുരത്ത് ആരംഭിക്കുന്ന പ്രസ്തുത മിഷന്‍ യാത്ര ആഗസ്റ്റ് അവസാന ആഴ്ചയില്‍ പര്യവസാനിക്കും.

 

സുവിശേഷീകരണ പ്രവര്‍ത്തനങ്ങളില്‍ സഭയ്ക്കുള്ള പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ക്ലാസുകളും സെമിനാറുകളും ഉണ്ടായിരിക്കും. വടക്കേ ഇന്ത്യയിലെ സുവിശേഷ പ്രവര്‍ത്തനം പരിചയപ്പെടുത്തുക, മിഷന്‍ സാദ്ധ്യതകള്‍ ‍, വെല്ലുവിളികള്‍ എന്നിവ ചര്‍ച്ച ചെയ്യുക, കൂടാതെ വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിപ്പാന്‍ യുവാക്കളെ ആഹ്വാനം ചെയ്യുക എന്നിവ മുഖ്യ ഉദ്ദേശ്യമാണ്.

 

മിഷന്‍ ചിന്തകളും, ആദര്‍ശങ്ങളും കൈവെടിഞ്ഞുകൊണ്ടിരിക്കുന്ന യുവതലമുറയ്ക്ക് പുത്തന്‍ ഉണര്‍വ്വിന് ഈ യോഗങ്ങള്‍ കാരണമാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും യോഗങ്ങള്‍ ക്രമീകരിക്കുന്നതിനും ദയവായി ബന്ധപ്പെടുക: 99682 44847.

Categories: Breaking News, India, Kerala

About Author