ഝാര്‍ഖണ്ഡില്‍ ക്രിസ്ത്യന്‍ കുടുംബങ്ങളെ നാടുകടത്തി

ഝാര്‍ഖണ്ഡില്‍ ക്രിസ്ത്യന്‍ കുടുംബങ്ങളെ നാടുകടത്തി

ഝാര്‍ഖണ്ഡില്‍ ക്രിസ്ത്യന്‍ കുടുംബങ്ങളെ നാടുകടത്തി
റാഞ്ചി: ഝാര്‍ഖണ്ഡ് സംസ്ഥാനത്ത് ആദിവാസി വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവരായ കുടുംബങ്ങളെ ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ വിശ്വാസത്തിന്റെ പേരില്‍ നാടുകടത്തി.

റാഞ്ചി ജില്ലയില്‍ ചാന്‍ഹോ ബ്ളോക്കില്‍ കുല്ലു ഗ്രാമത്തിലെ 5 ക്രിസ്ത്യന്‍ കുടുംബംഗങ്ങളെയും പാസ്റ്ററേയുമാണ് നാടുകടത്തിയത്.

കുല്ലു ഗ്രാമത്തില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തി വരുന്ന പാസ്റ്റര്‍ മൂസ മിഞ്ച്, ഗോസ്സര്‍ എക്ക, വര്‍ദ്ധന്‍ കുജൂര്‍ ‍, പ്രേംചന്ദ് കുജൂര്‍ ‍, മസിഹ് ചരണ്‍ ‍, കൂജൂര്‍ ‍, പ്രേംചന്ദ് എക്ക എന്നിവരുടെ കുടുംബങ്ങളെയാണ് കഴിഞ്ഞ മാസം 13-ന് നാടുകടത്തിയത്.

ഇവരെ പിന്നീട് പോലീസിന്റെ സഹായത്തോടെ തിരികെ കൊണ്ടുവന്നെങ്കിലും പിന്നീടും ഭീഷണി തുടരുകയാണ്. ഭീഷണി നേരിടുന്നവര്‍ പുതുതായി വിശ്വാസത്തില്‍ വന്നവരാണ്. ജൂലൈ 13-ന് വിശ്വാസികള്‍ പോലീസില്‍ പരാതി നല്‍കി.

Categories: Breaking News, India

About Author