യരുശലേം ദേവാലയത്തിനായി യിസ്രായേല്‍ ചുവന്ന പശുക്കുട്ടികളെ ഉത്പ്പാദിപ്പിക്കുന്നു

യരുശലേം ദേവാലയത്തിനായി യിസ്രായേല്‍ ചുവന്ന പശുക്കുട്ടികളെ ഉത്പ്പാദിപ്പിക്കുന്നു

യരുശലേം ദേവാലയത്തിനായി യിസ്രായേല്‍ ചുവന്ന പശുക്കുട്ടികളെ ഉത്പ്പാദിപ്പിക്കുന്നു
യരുശലേം: യഹൂദന്മാരുടെ ചിരകാല സ്വപ്നമായ മൂന്നാം യെരുശലേം ദേവാലയം പണിയുവാനുള്ള കാലം ആസന്നമായിരിക്കെ, ദൈവാലയത്തിലെ പാപയാഗത്തിനായി ദൈവം കല്‍പ്പിച്ചിട്ടുള്ള ചുവന്ന പശുക്കിടാവിനെ ഒരുക്കുവാനുള്ള യിസ്രായേല്‍ പദ്ധതി ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു.

 

അതിനായി ബൈബിളില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ചുവന്ന പശുക്കിടാങ്ങളെ ഉത്പാദിപ്പിക്കുന്ന ശാസ്ത്രീയ വളര്‍ത്തുമൃഗ സംരക്ഷണ കേന്ദ്രം യിസ്രായേലില്‍ തുടങ്ങിക്കഴിഞ്ഞു. യൂറോപ്പിലും, മദ്ധ്യ ഏഷ്യന്‍ രാഷ്ട്രങ്ങളിലും ഇറച്ചിക്കായി പ്രത്യേകം വളര്‍ത്തി എടുക്കുന്ന പശുവാണ് റെഡ് അങ്കസ് ഇനം പശുക്കുട്ടികള്‍ ‍.

 

ഇവ നല്ല തടിച്ചുകൊഴുത്ത ഇനമാണ്. ഇത്തരത്തിലുള്ള റെഡ് അങ്കസ് പശുവിന്റെ കൃത്രിമ ഭ്രൂണമുണ്ടാക്കിയാണ് ചുവന്ന പശുക്കുട്ടികളെ വ്യാപകമായി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി നടപ്പാക്കി വരുന്നത്. ചുവന്ന പശുക്കുട്ടിയുടെ ഭ്രൂണം ശാസ്ത്രീയപരമായി ഫ്രീസറില്‍ സൂക്ഷിച്ചും വയ്ക്കുന്നുണ്ട്.

 
യഹോവയായ ദൈവം മോശമുഖാന്തിരം യിസ്രായേല്‍ മക്കള്‍ക്കു നല്‍കിയ പ്രമാണത്തില്‍ പുരോഹിതന്‍ ജങ്ങളുടെ ശുദ്ധീകരണത്തിനുവേണ്ടി പാപയാഗം അര്‍പ്പിക്കുവാനുള്ള കല്‍പ്പന നല്‍കിയപ്പോള്‍ ചുവന്ന പശുക്കിടാവിനെ ജനങ്ങള്‍ കൊണ്ടുവന്നു പുരോഹിതന്റെ കൈയ്യില്‍ ഏല്‍പ്പിക്കണമെന്നും പുരോഹിതന്‍ അതിനെ പാളയത്തിനു പുറത്തുകൊണ്ടുവന്ന് അറുക്കണമെന്നും ബൈബിളില്‍ സംഖ്യാ പുസ്തകം 19-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നുണ്ട്.

ഇത് യിസ്രായേല്‍ മക്കള്‍ക്കും അവരുടെ ഇടയില്‍ വന്നു പാര്‍ക്കുന്ന പരദേശികള്‍ക്കും എന്നേക്കുമുള്ള ചട്ടം ആയിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.
യഹൂദന്മാര്‍ അവരുടെ നഷ്ടപ്പെട്ടുപോയ ആരാധനാസ്ഥലം, മൂന്നാം യെരുശലേം ദൈവാലയം പണിയുമ്പോള്‍ അവിടെ പുരോഹിതന്റെ ശുശ്രൂഷകള്‍ക്കായുള്ള ചുവന്ന പശുക്കുട്ടികളെയാണ് ഇപ്പോഴെ വംശ വര്‍ദ്ധനവിലൂടെ ഒരുക്കിയെടുക്കുന്നത്. ആലയത്തില്‍ ശുശ്രൂഷയ്ക്കായുള്ള 70 വിശുദ്ധ പാത്രങ്ങളും ((സ്വര്‍ണ്ണ പാത്രങ്ങള്‍ ഉള്‍പ്പെടെ) ഇപ്പോഴേ തയ്യാറാക്കിക്കഴിഞ്ഞു.

 

മൂന്നാം യെരുശലേം ദൈവാലയം, മൂന്നാം ലോകമഹായുദ്ധം ജയിച്ച് വിജയക്കൊടുമുടിയില്‍ എത്തിച്ചേര്‍ന്നശേഷം യിസ്രായേല്‍ എതിര്‍ക്രിസ്തുവിന്റെ സഹായത്തോടെ നിര്‍മ്മിക്കും. അപ്പോള്‍ അവരുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടും. അന്ന് ആലയത്തിലെ ശുശ്രൂഷയ്ക്കുവേണ്ടിയാണ് ഇപ്പോള്‍ ചുവന്ന പശുക്കളെ ഉല്‍പ്പാദിപ്പിക്കുന്നത്. എതിര്‍ ക്രിസ്തു (ആന്റി ക്രൈസ്റ്റ്) ആണ് അവരുടെ മശിഹാ എന്നു തെറ്റിധരിപ്പിച്ച് 7 വര്‍ഷക്കാലം അവരെ ഭരിക്കും.

 

ദൈവാലയത്തില്‍ എതിര്‍ക്രിസ്തു തന്റെ പ്രതിമ സ്ഥാപിക്കും. അതോടെ യഹൂദന്മാരുടെ കഷ്ടകാലം തുടങ്ങും. പക്ഷേ ഇതിനൊക്കെ മുമ്പായി ലോകത്ത് ഇന്നുവരെ നടക്കാത്ത ഒരു മഹാ സംഭവം നടന്നിരിക്കും. ഭൂമിയിലെ സകല വിശുദ്ധന്മാരും കര്‍ത്താവിന്റെ വരവിങ്കല്‍ എടുക്കപ്പെട്ടിരിക്കും. (മത്തായി 24:15, 2 തെസ്സ. 2:3-7). അതേ! യിസ്രായേലിലെ ഇത്തരം വാര്‍ത്തകള്‍ നമ്മുടെ കര്‍ത്താവിന്റെ വേഗത്തിലുള്ള വരവിനെക്കുറിച്ച് നമ്മെ ഓര്‍പ്പിക്കുന്നു.

About Author