ഇന്ത്യയില്‍ മൂന്നില്‍ രണ്ട് വൃദ്ധരും അവഗണനയില്‍ കഴിയുന്നവര്‍

ഇന്ത്യയില്‍ മൂന്നില്‍ രണ്ട് വൃദ്ധരും അവഗണനയില്‍ കഴിയുന്നവര്‍

ഇന്ത്യയില്‍ മൂന്നില്‍ രണ്ട് വൃദ്ധരും അവഗണനയില്‍ കഴിയുന്നവര്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ മൂന്നില്‍ രണ്ട് വൃദ്ധജനങ്ങളും മക്കളാലും ബന്ധുക്കളാലും അവഗണിക്കപ്പെട്ടു കഴിയുന്നവരാണെന്ന് പഠന റിപ്പോര്‍ട്ട്.

 

മൂന്നിലൊന്ന് വൃദ്ധരും മാനസീകമായോ, ശാരീരികമായോ പീഢിപ്പിക്കപ്പെടുന്നു. ഗ്രാമത്തിലെ വൃദ്ധരെ അപേക്ഷിച്ച് നഗരങ്ങളില്‍ കഴിയുന്നവര്‍ക്കാണ് പീഢനം കൂടുതലുള്ളത്. ഏജ്വെല്‍ ഫൌണ്ടേഷന്‍ 5,000 വൃദ്ധരില്‍നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.

 

സാമൂഹിക മാറ്റങ്ങള്‍ കുടുംബത്തിനുള്ളില്‍ വൃദ്ധരുടെ ജീവിത നിലവാരത്തെയും സാഹചര്യത്തേയും എങ്ങനെ സ്വാധിനിക്കുന്നുണ്ടെന്നാണ് പ്രധാനമായും പഠന വിഷയമാക്കിയത്. സ്വന്തം കുടുംബത്തില്‍ത്തന്നെ ജീവിക്കുന്ന 60 കഴിഞ്ഞവരിലാണ് കൂടുതലായും പഠനം നടത്തിയത്.

 

65.2 ശതമാനം വൃദ്ധരും തങ്ങള്‍ അവഗണിക്കപ്പെട്ടവരാണെന്നും മറ്റുള്ളവരുടെ ശകാരം കേള്‍ക്കുന്നുണ്ടെന്നും സമ്മതിച്ചു.ഇതില്‍ 54 ശതമാനത്തോളം പേരും തങ്ങളേക്കാള്‍ പ്രായം കുറഞ്ഞവരില്‍നിന്നാണ് പീഢനം ഏല്‍ക്കേണ്ടിവരുന്നതെന്നു വ്യക്തമാക്കി.

Categories: Breaking News, India

About Author