സിറിയ: യുദ്ധ മേഖലയില്‍നിന്നും 200 ക്രൈസ്തവരെ സാഹസീകമായി രക്ഷപെടുത്തി

സിറിയ: യുദ്ധ മേഖലയില്‍നിന്നും 200 ക്രൈസ്തവരെ സാഹസീകമായി രക്ഷപെടുത്തി

സിറിയ: യുദ്ധ മേഖലയില്‍നിന്നും 200 ക്രൈസ്തവരെ സാഹസീകമായി രക്ഷപെടുത്തി
അലപ്പോ: സിറിയയില്‍ ഐ.എസ്. നിയന്ത്രിത മേഖലയില്‍ യുദ്ധക്കെടുതിയില്‍ അകപ്പെട്ടുപോയ 200 ക്രൈസ്തവരെ ബെല്‍ജിയം സന്നദ്ധ പ്രവര്‍ത്തകരുടെ സാഹസികമായ ഇടപെടലിനെത്തുടര്‍ന്ന് രക്ഷപെടുത്തി.

സിറിയയിലെ പ്രമുഖ നഗരമായ അലപ്പോയില്‍ ഐ.എസ്. തീവ്രവാദികളുടെ വലയത്തില്‍നിന്നും രക്ഷപെടാന്‍ കഴിയാതെ ദുരിതമനുഭവിച്ച ക്രൈസ്തവരും യെസീദികളുമായ 240 പേര്‍ക്കാണ് രക്ഷപെടാന്‍ അവസരം ലഭിച്ചത്.

 

ഒരു മാസം നീണ്ടുനിന്ന സാഹസിക പ്രവര്‍ത്തനത്തില്‍ തന്ത്രപരമായും ബുദ്ധിപരമായും ഇവരെ ലെബാനോന്‍ അതിര്‍ത്തിയിലൂടെ കടത്തുകയായിരുന്നുവെന്ന് ബെല്‍ജിയം സന്നദ്ധ പ്രവര്‍ത്തകര്‍ പിന്നീട് വെളിപ്പെടുത്തി. രക്ഷപെട്ടവരില്‍ 200 പേര്‍ ക്രൈസ്തവരാണ്.

 

രക്ഷപെട്ടവരെ ലബാനോനിലെ ബെയ്റൂട്ടില്‍ പ്രവര്‍ത്തിച്ചു വരുന്ന ബെല്‍ജിയം എംബസിയില്‍ സുരക്ഷിതരായി എത്തിക്കുകയുണ്ടായി. രക്ഷപെട്ടവര്‍ക്ക് ഇി ബെല്‍ജിയത്തില്‍ താമസസൌകര്യം ഒരുക്കുമെന്നും അവര്‍ക്ക് അവിടെ പുതുജീവന്‍ നല്‍കുമെന്നും സ്റ്റേറ്റ് സെക്രട്ടറി തിയോ ഫ്രാന്‍ങ്കന്‍ പറഞ്ഞു.

 

2011 മുതല്‍ 5,500 സിറിയന്‍ അഭയാര്‍ത്ഥികള്‍ ഇപ്പോള്‍ ബെല്‍ജിയത്തില്‍ കഴിയുന്നുണ്ട്.

Categories: Breaking News, Middle East

About Author