തുര്‍ക്കിയില്‍ 12 പേര്‍ ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു മടങ്ങി വന്നു

തുര്‍ക്കിയില്‍ 12 പേര്‍ ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു മടങ്ങി വന്നു

തുര്‍ക്കിയില്‍ 12 പേര്‍ ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു മടങ്ങി വന്നു
ഇന്‍സ്റ്റബുള്‍ ‍: നൂറുവര്‍ഷം മുമ്പ് തുര്‍ക്കിയില്‍ ഇസ്ളാമിക പട്ടാളം അര്‍മേനിയന്‍ ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തിന്റെ ശതാബ്ദി ഓര്‍മ്മ പങ്കുവെയ്ക്കുന്ന ഈ സമയത്ത് 12 പേര്‍ ഇസ്ളാം മതത്തില്‍നിന്നും തിരികെ ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു വന്നു.

 

ഇന്‍സ്റ്റബൂളില്‍ സുവിശേഷം കേട്ട് വിശ്വസിച്ച 12 പേരാണ് പരസ്യമായി സ്നാനമേറ്റ് കര്‍ത്താവിങ്കലേക്ക് തിരിഞ്ഞത്. തുര്‍ക്കി പട്ടാളത്തിന്റെ കിരാത വാഴ്ചയില്‍ ലക്ഷക്കണക്കിനു ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്.

 

പലരേയും നിര്‍ബന്ധിച്ച് മുസ്ളീമാക്കി. സ്ത്രീകളെ ഭീഷണിപ്പെടുത്തി മുസ്ളീങ്ങളുടെ ഭാര്യമാരാക്കി. അനാഥരായ കുട്ടികളെ ദെത്തെടുത്തു മുസ്ളീമാക്കി. അനേക
അസ്സീറിയന്‍ ‍, ഓട്ടോമന്‍ ‍, ഗ്രീക്കു ക്രൈസ്തവരെയാണ് അന്ന് നിര്‍ബന്ധിച്ച് മതം മാറ്റിയത്.

 

ജീവനെ ഭയന്നായിരുന്നു മനസ്സില്ലാ മനസ്സോടെ മതം മാറിയതെന്നു അവര്‍ അന്നു പറയുകയുണ്ടായി. ഇപ്പോള്‍ പലപ്പോഴായി നിരവധി പേര്‍ ക്രിസ്തുവിങ്കലേക്കു വന്നു കഴിഞ്ഞു.

About Author