നോഹയുടെ പെട്ടകം യു.എസില്‍ പുനര്‍ജനിക്കുന്നു

നോഹയുടെ പെട്ടകം യു.എസില്‍ പുനര്‍ജനിക്കുന്നു

നോഹയുടെ പെട്ടകം യു.എസില്‍ പുനര്‍ജനിക്കുന്നു
വാഷിംങ്ടണ്‍ ‍: ബൈബിളിലെ നോഹയുടെ പെട്ടകത്തിന്റെ മാതൃക യു.എസില്‍ ഒരുങ്ങുന്നു. കെന്റക്കിയിലെ വില്യം ടൌണില്‍ 510 അടി ഉയരമുള്ള പെട്ടകത്തിന്റെ നിര്‍മ്മാണം തകൃതിയായി നടക്കുന്നു.

 

സന്ദര്‍ശകര്‍ക്കായി അടുത്ത വര്‍ഷം തുറന്നുകൊടുക്കുവാന്‍ ഉദ്ദേശിച്ചാണ് പണി പുരോഗമിക്കുന്നത്. പെട്ടക നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വില്യംസ് ടൌണ്‍ യു.എസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഡിസ്നിലാന്‍ഡിനെ മറികടക്കുമെന്നാണ് പ്രചരണം. നോഹയുടെ കാലത്ത് ദൈവം ജല പ്രളയത്താല്‍ ഭൂമിയെ നശിപ്പിക്കുമെന്ന് അരുളിച്ചെയ്തു.

 

ഇതിനുവേണ്ടി നോഹ ലോകത്തോടു സംഭവിപ്പാനുള്ള മഹാ ദുരന്തത്തെക്കുറിച്ചു അനേക വര്‍ഷം പ്രസംഗിച്ചു. ആരും വിശ്വസിച്ചില്ല. നോഹയും കുടുംബവും 8 പേര്‍ മാത്രം പെട്ടകത്തില്‍ കടന്നു. എല്ലാ ജീവജാലങ്ങളുടെയും ഓരോ ജോഡി വീതം പെട്ടകത്തില്‍ കയറി. ജലപ്രളയത്തില്‍ ഭൂമിയില്‍ വെള്ളം നിറഞ്ഞു. 150 ദിവസത്തിനുശേഷം പെട്ടകം അരാരാത്തു പര്‍വ്വതത്തില്‍ ഉറച്ചു.

 

ശേഷം നോഹയും കുടുംബവും പെട്ടകത്തിലെ സകല ജീവജാലങ്ങളും ഭൂമിയില്‍ ഇറങ്ങിയെന്നു ബൈബിള്‍ വ്യക്തമാക്കുന്നു. ഇതേ മാതൃകയില്‍ നിര്‍മ്മിക്കുന്ന പെട്ടകത്തിനു നാലു നിലകളുണ്ട്. മൂന്നു നിലകളില്‍ പ്രദര്‍ശനവും നാലാം നിലയില്‍ ഒരു റെസ്റ്റോന്റുമാണ് പണിയുന്നത്. പൂര്‍ണ്ണമായും തടിയില്‍ത്തന്നെയാണ് പെട്ടകം നിര്‍മ്മിക്കുന്നത്.

Categories: Breaking News, Top News, USA

About Author