ലോകം വീണ്ടും മഹാ മാന്ദ്യത്തിലേക്ക്: ഡോ. രഘുറാം രാജന്‍

ലോകം വീണ്ടും മഹാ മാന്ദ്യത്തിലേക്ക്: ഡോ. രഘുറാം രാജന്‍

ലോകം വീണ്ടും മഹാ മാന്ദ്യത്തിലേക്ക്: ഡോ. രഘുറാം രാജന്‍
ലണ്ടന്‍ ‍: ലോകം വീണ്ടുമൊരു മഹാ മാന്ദ്യത്തിലേക്കു പോകുകയാണെന്നു റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യാ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍ ‍. കേന്ദ്ര ബാങ്കുകള്‍ വിപത്ത് ഒഴിവാക്കാന്‍ തക്ക നയങ്ങള്‍ ആവിഷ്ക്കരിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

 

ലണ്ടന്‍ ബിസിനസ്സ് സ്കൂളില്‍ ഒരു കോണ്‍ഫ്രന്‍സില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര നാണയിധി (ഐ.എം.എഫ്) യില്‍ ചീഫ് ഇക്കണോമിസ്റ്റ് ആയിരുന്നു രഘുറാം രാജന്‍ ‍. 2008-ല്‍ ആരംഭിച്ച വലിയ മാന്ദ്യത്തെപ്പറ്റി 2005-ല്‍ അദ്ദേഹം പ്രവചിച്ചിരുന്നു. കേന്ദ്ര ബാങ്കുകള്‍ കൂട്ടായ ആലോചയിലൂടെ പണ നയം എങ്ങനെ ആകണമെന്നു തീരുമാനിച്ചുവേണം ആസന്നമായ പ്രതിസന്ധിയെ മറികടക്കാന്‍ ‍.

 

ഇതൊരു ആഗോള പ്രശ്നമാണ്. മുഴുവന്‍ രാജ്യങ്ങളേയും ബാധിക്കുന്ന ഒന്നാണിത്. വളര്‍ച്ചയ്ക്കു വേണ്ടിയുള്ള നടപടികള്‍ 1930കളിലെ അവസ്ഥയിലേക്കു തന്നെയാണ് നയിക്കുന്നത്. പഴയതിനേക്കാള്‍ വലുതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. മഹാമാന്ദ്യം എന്നു വിശേഷിപ്പിക്കുന്ന സുദീര്‍ഘവും ലോകവ്യാപകവുമായ സാമ്പത്തിക മാന്ദ്യം 1930-കളിലാണ് ലോകത്തെ ബാധിച്ചത്.

 

1929 ഒക്ടോബര്‍ 29ന് അമേരിക്കന്‍ ഓഹരി വിപണിയുടെ ഏറ്റവും വലിയ തകര്‍ച്ചയോടെയാണ് അത് തുടങ്ങിയതെന്ന് പറയാം. കറുത്ത ചൊവ്വാ എന്നു 1929 ഒക്ടോബര്‍ 29- നെ അന്നു വിശേഷിപ്പിച്ചിരുന്നു. യു.എസ്. ഓഹരി വിപണി ഒറ്റ ദിവസം 22 ശതമാനം താണു. ക്രമേണ മറ്റു വിപണികളും. തുടര്‍ന്നുള്ള നാലു വര്‍ഷം കൊണ്ട് ആഗോള സാമ്പത്തിക ഉത്പാദനം (ജിഡിപി) 15 ശതമാനത്തിലേറെയായി.

Categories: Breaking News, Global, India

About Author