ഇറാക്കില്‍ ക്രിസ്ത്യന്‍ പള്ളി തീവ്രവാദികള്‍ മോസ്ക്കാക്കി

ഇറാക്കില്‍ ക്രിസ്ത്യന്‍ പള്ളി തീവ്രവാദികള്‍ മോസ്ക്കാക്കി

ഇറാക്കില്‍ ക്രിസ്ത്യന്‍ പള്ളി തീവ്രവാദികള്‍ മോസ്ക്കാക്കി
മൊസൂള്‍ : ഇറാക്കില്‍ ഐ.എസ്. തീവ്രവാദികള്‍ പ്രദേശ വാസികളായ ക്രൈസ്തവരെ ആട്ടി ഓടിച്ച ശേഷം ക്രിസ്ത്യന്‍ പള്ളി മോസ്ക്കാക്കി. ഇറാക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ മൊസൂളിലാണ് ഈ അവസ്ഥ ഉണ്ടായത്.

 

ഐ.എസ്. തീവ്രവാദികള്‍ തങ്ങളുടെ ‘വിശുദ്ധ യുദ്ധം’ എന്ന ഓമനപ്പേരില്‍ നടത്തുന്ന ക്രൂരമായ അക്രമത്തിന്റെയും, മത വിദ്വേഷത്തിന്റെയും പരിണിത ഫലമാണ് മൊസൂളില്‍ വര്‍ഷങ്ങളായി ക്രൈസ്തവര്‍ ആരാധിച്ചു വന്നിരുന്ന സെന്റ് എഫ്രയിം സിറിയന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ചര്‍ച്ച് ഒരു വര്‍ഷം മുമ്പ് മോസ്ക്കാക്കി മാറ്റിയത്.

 

ഇപ്പോള്‍ ഈ പള്ളിയെ മോസ്ക് ഓഫ് ദി മുജാഹിദ്ദീന്‍ എന്നാണ് വിളിക്കുന്നത്. ഈ മാസം ഇതിന്റെ ഒന്നാം വര്‍ഷികവും തീവ്രവാദികള്‍ ആഘോഷിച്ചിരുന്നു. പള്ളിയിലെ വിലപിടിപ്പുള്ള സാധനസാമഗ്രികള്‍ നശിപ്പിച്ച ശേഷം മോസ്ക്കാക്കി മാറ്റുകയായിരുന്നെന്ന് ക്രൈസ്തവര്‍ പറഞ്ഞു.

 

കഴിഞ്ഞ വര്‍ഷം ജൂണില്‍ മൊസൂള്‍ തീവ്രവാദികള്‍ പിടിച്ചെടുത്തപ്പോള്‍ ക്രൈസ്തവരെ ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമിച്ചിരുന്നു. മതം മാറിയില്ലെങ്കില്‍ വന്‍ നികുതിപ്പണം അടയ്ക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് മൊസൂള്‍ പ്രദേശത്തുനിന്നു രണ്ടു ലക്ഷത്തില്‍പ്പരം ക്രൈസ്തവര്‍ പാലായനം ചെയ്യുകയുണ്ടായി. ഇതില്‍ നല്ലൊരു വിഭാഗം കുര്‍ദ്ദിസ്ഥാനിലേക്കു പോകുകയുണ്ടായി.

Categories: Breaking News, Middle East

About Author