ക്രിസ്തു വിശ്വാസം സ്വീകരിച്ചതിനു വീട്ടമ്മയെ വിഷം കൊടുത്തു കൊന്നു

ക്രിസ്തു വിശ്വാസം സ്വീകരിച്ചതിനു വീട്ടമ്മയെ വിഷം കൊടുത്തു കൊന്നു

ക്രിസ്തു വിശ്വാസം സ്വീകരിച്ചതിനു വീട്ടമ്മയെ വിഷം കൊടുത്തു കൊന്നു
ഉഗാണ്ട: ക്രിസ്തു മാര്‍ഗ്ഗത്തിലേക്കു വന്ന വീട്ടമ്മയെ ഭര്‍ത്താവിന്റെ സഹോദരി വിഷം നല്‍കി കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയിലെ നബുലി ഗ്രാമത്തില്‍ ജൂണ്‍ 17-ന് നമുമ്പെയ്സ സ്വബുര്‍ണ എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്.

 

നമുമ്പെയ്സയും ഭര്‍ത്താവ് മുഗോയ മുഹമ്മദും 2014 ആഗസ്റ്റ് മാസത്തില്‍ ഇസ്ലാം മതത്തില്‍ നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളായി. ഇവര്‍ക്ക് 5 മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ 11 മക്കളാണ് ഉള്ളത്. മുഹമ്മദ് മുസ്ലീം പള്ളിയിലെ ഷെയ്ക്കായിരുന്നു. ഇവരെ കര്‍ത്തവ് സന്ദര്‍ശിച്ചപ്പോള്‍ തങ്ങളുടെ പരമ്പര്യ വിശ്വാസം വിട്ട് ആത്മാവിലും സത്യത്തിലും ആരാധിക്കുവാന്‍ തയ്യാറാകുകയായിരുന്നു.

 

അതോടുകൂടി ഇവരുടെ ജീവിതത്തില്‍ വലിയ പ്രതികൂലങ്ങളും ഉണ്ടായി. ബന്ധുക്കളും നാട്ടുകാരുമായ മുസ്ലീങ്ങള്‍ നിരന്തരം വധ ഭീഷണി മുഴക്കി.ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചു വരുവാന്‍ തയ്യാറാകാത്തതില്‍ രോക്ഷം കൊണ്ട മുഹമ്മദിന്റെ സഹോദരി കാന്വോഘോ ഗ്രാമത്തില്‍ താമസിക്കുന്ന ജാഫറാന്‍ വോവ ജൂണ്‍ 17ന് വൈകിട്ട് 4മണിക്ക് മുഹമ്മദ് താമസിക്കുന്ന വീട്ടിലെത്തി. ഈ സമയം മുഹമ്മദ് വീട്ടിലില്ലായിരുന്നു.

 

നമുമ്പെയ്സയോടു സ്നേഹം നടിച്ച ജാഫറാന്‍ ഒരു ലഘു ഭക്ഷണം തയ്യാറാക്കി ഇതില്‍ മാരകമായ വിഷം കലര്‍ത്തി കഴിക്കാന്‍ കൊടുത്തു. കാര്യം അറിയാതെ നമുമ്പെയ്സ ലഘുഭക്ഷണം മുഴുവനും കഴിച്ചു. ഇതിനെത്തുടര്‍ന്ന് ജാഫറാന്‍ സ്ഥലം വിട്ടു. പിന്നീട് മുഹമ്മദ് വീട്ടിലെത്തി. ഈ സമയം നമുമ്പെയ്സയ്ക്കു കഠിനമായ വയറു വേദന അനുഭവപ്പെട്ടു. ഛര്‍ദ്ദിയും തുടങ്ങി.

 

ആശുപത്രിയില്‍ പെട്ടന്നു എത്തിക്കുവാന്‍ സാധിക്കാതെ 2 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നമുമ്പെയ്സ മരിച്ചു. പ്രതീക്ഷ കൈവിടാതെ മുഹമ്മദ് കാര്‍ വാടകയ്ക്കു വിളിച്ചു ആശുപത്രിയില്‍ എത്തിച്ചു. ജാഫറാന്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുകയാണ്.

 

മുഹമ്മദും ഭാര്യയും കുടുംബവും നബുലയിലെ ന്യൂഹോപ്പ് ചര്‍ച്ചില്‍ സഭാ ആരാധനയ്ക്കു പങ്കെടുക്കാറുണ്ടായിരുന്നു. വളരെ ഊര്‍ജ്ജസ്വലതയോടെയാണ് അവര്‍ ആരാധനയ്ക്കു വന്നിരുന്നതെന്നു പാസ്റ്റര്‍ ജയിംസ് കാലജ പറഞ്ഞു.

Categories: Breaking News, Global

About Author