യു.കെയില്‍ 11 ശതമാനം ക്രൈസ്തവര്‍ മാസത്തില്‍ ഒരിക്കല്‍ മാത്രം ചര്‍ച്ചില്‍ പോകുന്നവര്‍

യു.കെയില്‍ 11 ശതമാനം ക്രൈസ്തവര്‍ മാസത്തില്‍ ഒരിക്കല്‍ മാത്രം ചര്‍ച്ചില്‍ പോകുന്നവര്‍

യു.കെയില്‍ 11 ശതമാനം ക്രൈസ്തവര്‍ മാസത്തില്‍ ഒരിക്കല്‍ മാത്രം ചര്‍ച്ചില്‍ പോകുന്നവര്‍
ലണ്ടന്‍ : ബ്രിട്ടണിലെ പ്രായപൂര്‍ത്തിയായ 10 പേരില്‍ ഒരാള്‍ മാസത്തില്‍ ഒരു തവണ മാത്രമാണ് ചര്‍ച്ചില്‍ പോകുന്നത്. അതുപോലെ 10 പേരില്‍ 7 പേര്‍ ഓരോ വര്‍ഷവും ശരാശരി 10 പൌണ്ട് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മുടക്കുന്നു.

 

അടുത്ത കാലത്തായി പതിവായി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 10-ല്‍ ഒരാള്‍ ഒരു കുട്ടിക്ക് ലോകത്ത് ജീവിക്കാനുള്ള സഹായം ചെയ്തു കൊടുക്കുന്നു. യു.കെ.യിലെ ചൈല്‍ഡ് സ്പോണ്‍സര്‍ഷിപ്പ് ചാരിറ്റി കമ്പാഷന്‍ നടത്തിയസര്‍വ്വേയിലാണ് ഇത് വ്യക്തമായത്.

 

യു.കെ.യിലെ പ്രായ പൂര്‍ത്തിയായ 9,600 പേരില്‍ നടത്തിയ അഭിമുഖത്തിലാണ് അഭിപ്രായം ശേഖരിച്ചത്. മാസത്തില്‍ ഒരിക്കല്‍ ചര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ പതിവായ, സ്നാന ശുശ്രൂഷയിലോ, ശവസംസ്ക്കാര ശുശ്രൂഷയിലോ, പ്രത്യേക മീറ്റിംഗുകളിലോ അല്ലാതെ ഇടയ്ക്ക് ഏതെങ്കിലും ഒരു ദിവസം ആയിരിക്കും ചര്‍ച്ചില്‍ പോകുന്നത്.

പതിവായി ചര്‍ച്ചുകളില്‍ പോകുന്നവര്‍ പെന്തക്കോസ്തുകാരാണ്. മൊത്തത്തില്‍ പള്ളിയില്‍ പോകുന്നവര്‍ പുരുഷന്മാരേക്കള്‍ കൂടുതല്‍ സ്ത്രീകളാണ്.

Categories: Breaking News, Global, USA

About Author