നേപ്പാള്‍ ഭൂകമ്പത്തിനു ശേഷം എവറസ്റ്റിനു മൂന്നു സെന്റീമീറ്റര്‍ സ്ഥാനചലനം

നേപ്പാള്‍ ഭൂകമ്പത്തിനു ശേഷം എവറസ്റ്റിനു മൂന്നു സെന്റീമീറ്റര്‍ സ്ഥാനചലനം

നേപ്പാള്‍ ഭൂകമ്പത്തിനു ശേഷം എവറസ്റ്റിനു മൂന്നു സെന്റീമീറ്റര്‍ സ്ഥാനചലനം
ബീജിംങ് : നേപ്പാളിനെ പിടിച്ചു കുലുക്കിയ വന്‍ ഭൂകമ്പത്തിന്റെ അനന്തരഫലമായി ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനു സ്ഥാന ചലനം.

തെക്കു പടിഞ്ഞാറന്‍ ദിശയിലായി മൂന്നു സെന്റീമീറ്ററാണു സ്ഥാനചലനമെന്നു ചൈനീസ് പത്രമായ ചൈന ഡെയ്ലി റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രതിവര്‍ഷം നാലു സെന്റീമീറ്ററെന്ന തോതില്‍ എവറസ്റ്റ് വടക്കു കിഴക്കോട്ടു നീങ്ങുന്നുവെന്നാണ് കണക്ക്.

ഈ കാലയളവില്‍ എവറസ്റ്റിനു മൂന്നു സെന്റീമീറ്ററോളം ഉയരം കൂടുകയും ചെയ്തു. എന്നാല്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സ്ഥാന ചലനങ്ങളില്‍ എവറസ്റ്റിന്റെ ഉയരത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഏപ്രില്‍ 25നുണ്ടായ ഭൂകമ്പത്തില്‍ എണ്ണായിരത്തിലധികം ആളുകള്‍ മരിച്ചിരുന്നു.

Categories: Breaking News, Global, India

About Author

Related Articles