ലോകത്ത് സന്തോഷകരമായ ജീവിതം നയിക്കുന്ന 5 രാഷ്ട്രങ്ങളില്‍ ഒന്ന് ഇസ്രായേല്‍

ലോകത്ത് സന്തോഷകരമായ ജീവിതം നയിക്കുന്ന 5 രാഷ്ട്രങ്ങളില്‍ ഒന്ന് ഇസ്രായേല്‍

ലോകത്ത് സന്തോഷകരമായ ജീവിതം നയിക്കുന്ന 5 രാഷ്ട്രങ്ങളില്‍ ഒന്ന് ഇസ്രായേല്‍
ലോകത്ത് സന്തോഷകരമായ ജീവിതം നയിക്കുന്ന 5 രാഷ്ട്രങ്ങളില്‍ ഒന്ന് ഇസ്രായേല്‍ . ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കോണമിക് കോ ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഒ.ഇ.സി.ഡി) എന്ന സഘടന നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍ ‍.

 

ഒ.ഇ.സി.ഡി ചോദിച്ച അവരുടെ പൊതുവായ ചോദ്യത്തിന്റെ തോതിനേക്കാള്‍ ഉയര്‍ന്ന നിലയിലായിരുന്നു ഇസ്രായേല്‍ ജനതയുടെ, അവരുടെ സ്വന്തം രാജ്യത്തേക്കുറിച്ചുള്ള പ്രതികരണം. നിങ്ങള്‍ നിങ്ങളുടെ രാജ്യത്ത് കൂടുതല്‍ സന്തോഷപ്രദമായ ജീവിതത്തിന്റെ ഉടമയാണോ എന്ന 0 മുതല്‍ 10 വരെ തോതിലുള്ള ചോദ്യത്തിന് 7.4 ഗ്രേഡില്‍ ജനം അതേ എന്നു മറുപടി നല്‍കി. സംഘടനയുടെ ആവറേജ് ഗ്രേഡ് 6.6 ആയിരുന്നു താനും. എന്നാല്‍ ഇതില്‍ കൂടുതല്‍ അവര്‍ ഉത്തരം നല്‍കുകയുണ്ടായി. ഡെന്മാര്‍ക്ക്, ഐസ്ലാന്റ്, സ്വിറ്റ്സര്‍ലാന്റ്, ഫിന്‍ലാന്റ് എന്നീ രാജ്യങ്ങളാണ് 5-ല്‍ മറ്റു 4 രാജ്യങ്ങള്‍ ‍.

 

എങ്ങനെ ഇസ്രായേല്‍ സന്തോഷവാന്മാരാകുന്നു? എന്ന ചോദ്യത്തിനു ഇവിടെ ബോറിംഗ് ഇല്ല എന്നു മറുപടി നല്‍കുന്നു. ഇവിടെ ഞങ്ങള്‍ക്കു ജീവിതത്തില്‍ ഉള്ളു തുറന്നു ചിരിക്കുവാന്‍ കഴിയുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത ആമോസ് ഫാബിയന്‍ (48) പറഞ്ഞു. ഒ.ഇ.സി.ഡി. യുടെ ഉയര്‍ന്ന സന്തോഷ ജീവിതം നയിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ 36 രാജ്യങ്ങളാണുള്ളത്. ഇസ്രായേലിന് ദൈവം 2500-ല്‍ പരം വര്‍ഷങ്ങള്‍ക്കു മുമ്പ് വാഗ്ദാനം നല്‍കിയിരുന്നു. പ്രവാസത്തില്‍നിന്നും, കഷ്ടപ്പാടുകളില്‍നിന്നുമുള്ള ഒരു മോചനം.

 

“യഹോവയുടെ വിമുക്തന്മാര്‍ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങി വരും, നിത്യാനന്ദം അവരുടെ തലയില്‍ ഉണ്ടായിരിക്കും, അവര്‍ ആനന്ദവും സന്തോഷവും പ്രാപിക്കും, ദു:ഖവും ഞരക്കവും ഓടിപ്പോകും”“ (യെശയ്യാ 51:11) യുഗാന്തരങ്ങളിലൂടെ നിത്യ മഹത്വമുള്ള ഒരു ലോകത്തെ സൃഷ്ടിക്കുന്ന ദൈവത്തിന്റെ മൌലിക പരിപാടിയുടെ അനന്തതയും ഇവിടെ ദൃശ്യമാണ്.

പുതിയ നിയമ ഇസ്രായേലായ നമുക്കും ഈ വാഗ്ദത്തം സ്വന്തമാണ്.

About Author